KeralaNews

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിലും തനതുശൈലിയില്‍ കളിയും കാര്യവുമായി പി.സി.ജോര്‍ജ്

തിരുവനന്തപുരം: ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പില്‍ താരമായത് പി.സി.ജോര്‍ജ്. തന്‍റെ വോട്ട് പി.സി.ജോർജ് അസാധുവാക്കിയെന്ന്‍ മാത്രമല്ല ബാലറ്റ് പേപ്പറിൽ ‘നോട്ട എന്തു കൊണ്ടില്ല’ എന്ന ചോദ്യവും എഴുതിയാണ് പെട്ടിയില്‍ നിക്ഷേപിച്ചത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ ഒന്നും എഴുതാതെയാണ് പെട്ടിയില്‍ ഇട്ടതെങ്കില്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റില്‍ എഴുതിയാണ് പെട്ടിയില്‍ ഇട്ടത്. നോട്ട ഇല്ലാത്തതെന്താണെന്ന ചോദ്യമാണ് പി.സി. ഉന്നയിച്ചതെന്ന് മാത്രം.

ബി.ജെ.പിയുടെ ഏകഅംഗമായ ഒ.രാജഗോപാല്‍ സഭയിലെത്താതെ വോട്ടെടുപ്പില്‍ നിന്ന്‍ വിട്ടുനിന്നു. തുടര്‍ന്ന്‍ പി.സി. മാത്രമായി ഏകശ്രദ്ധാകേന്ദ്രം. ബാലറ്റ് പേപ്പറുമായി വോട്ടുചെയ്യേണ്ട സ്ഥലത്തെത്തിയ ജോര്‍ജ്, പേപ്പറില്‍ എന്തോ കുറിച്ച് പെട്ടിയില്‍ നിക്ഷേപിച്ചു. തുടര്‍ന്ന്‍, ഫലപ്രഖ്യാപനവും കഴിഞ്ഞാണ് ബാലറ്റില്‍ പി.സി. കളിയായി കാര്യം എഴുതിയ കാര്യം പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button