Prathikarana Vedhi

“തരികിട” യുടെ തറ പുലയാട്ടഭിഷേകത്തില്‍ ഞെട്ടിത്തരിച്ച്‌ സൈബര്‍ ലോകം.

കലാഭവന്‍ മണിയെന്ന മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മണിക്കിലുക്കത്തിന്റെ ദുരൂഹമരണത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല കലാകേരളം ഇതുവരേയ്ക്കും.പാഡിയിലെ ആ സൗഹൃദസദസ്സിലെ മദ്യപാനമേളങ്ങള്‍ക്കൊടുവില്‍ മണിയെന്ന അതുല്യപ്രതിഭയെ നമുക്ക് നഷ്ടമായപ്പോള്‍ സ്വാഭാവികമായും ആ സൗഹൃദവിരുന്നില്‍ പങ്കെടുത്തവരെല്ലാവരും തന്നെ സംശയത്തിന്റെ നിഴലില്‍ ആയി..അത് തികച്ചും സ്വാഭാവികം മാത്രം..ആ സൗഹൃദവിരുന്നില്‍ രണ്ടു കലാകാരന്മാരും ഉള്‍പ്പെട്ടിരുന്നു.അവരാണ് തരികിട സാബുവും ജാഫര്‍ ഇടുക്കിയും..തുടക്കം മുതലേ തന്നെ സാബുമോന്റെ പ്രതികരണം തീര്‍ത്തും സംശയത്തിനു ഇടനല്കുന്നതായിരുന്നു താനും..മദ്യം കൈകൊണ്ടു തൊട്ടിരുന്നില്ലെന്നു പറഞ്ഞ സാബുമോന്റെ മൊഴിയിലെ വൈരുദ്ധ്യം തന്നെയായിരുന്നു അതിന്റെ പ്രധാന കാരണവും..പിന്നീട് മൊഴിമാറ്റി പറഞ്ഞ സാബു മണിയുടെ വീട്ടുകാരുടെ സംശയത്തിന്റെ നിഴലിലായി.ഒരിക്കല്‍ പോലും സാബുവാണ് കൊലപാതകിയെന്ന രീതിയില്‍ ആരും പരാമര്‍ശം നടത്തിയില്ല.മണിയുടെ സഹോദരനായ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ആരോപിച്ചത് മണിയുടെ ദുരൂഹമരണത്തില്‍ സുഹൃത്തുക്കള്‍ക്കും പങ്കുണ്ട് എന്ന് മാത്രമായിരുന്നു..ഇവിടെ ശ്രദ്ധിക്കേണ്ടുന്ന പ്രധാനകാര്യം ഈ ആരോപണം കേട്ട് ആകെ പ്രകോപിതനായത് സാബുമോന്‍ മാത്രമായിരുന്നുവെന്നതാണ്‌..കൂടെ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയാകട്ടെ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും അടിപ്പെടാതെ സംയമനത്തോടെ കാര്യങ്ങളെയും ആരോപണങ്ങളെയും നേരിട്ടു..അതാണ്‌ യഥാര്‍ത്ഥ കലാകാരന്‍..

ഇവിടെയാണ് തരികിട സാബുവെന്നറിയപ്പെടുന്ന സാബുമോന്‍ അബ്ദുസമദ് തന്റെ മോശപ്പെട്ട പരാമര്‍ശങ്ങളിലൂടെയും മുഖപുസ്തകപോസ്റ്റുകളിലൂടെയും തന്റെ മൂന്നാംകിട സംസ്കാരം വെളിപ്പെടുത്തി കലാകാരന്മാര്‍ക്ക് തന്നെ അപമാനമായത്..മുഖപുസ്തകത്തിലൂടെ മുമ്പൊരിക്കല്‍ മഹാനടനായ ശ്രീ മോഹന്‍ലാലിനെതിരെ തീര്‍ത്തും മോശമായ പരമാര്‍ശം നടത്തി തന്റെ തെരുവ്സംസ്കാരം തെളിയിച്ചിട്ടുണ്ട് സാബുമോന്‍..അന്ന് മലയാളികള്‍ ഒറ്റക്കെട്ടായി നടത്തിയ പൊങ്കാലമഹോത്സവത്തിന്റെ ഊക്കം കണ്ടു കണ്ണ്‍തള്ളി മാപ്പപേക്ഷിച്ചു തടിയൂരിയ ഈ സി ക്ലാസ് നടന്‍ പിന്നീടു തന്റെ പാരമ്പര്യം വിളിച്ചറിയിച്ചത് അന്തരിച്ച കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളിലൂടെയായിരുന്നു..മണിയുടെ അടുത്ത സുഹൃത്ത് എന്ന് സ്വയം അവകാശപ്പെടുന്ന ഇയാള്‍ തന്റെ സൗഹൃദത്തിന്റെ ആഴം വെളിവാക്കിയത് മണിയുടെ ഭാര്യ നിമ്മിയെയും സഹോദരന്‍ രാമകൃഷ്ണനെയും മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളിലൂടെയായിരുന്നു..എത്ര ഉദാത്തമായ സൗഹൃദം അല്ലേ? ഇനിയാണ് സാബുവിന്റെ സ്ത്രീകളോടുള്ള സമീപനം നമ്മള്‍ അറിയേണ്ടത്.നാഴികയ്ക്ക് നാല്പതു വട്ടം പെറ്റമ്മയോടുള്ള സ്നേഹവായ്പു പ്രകടമാക്കുന്ന ഈ അരുമ മകന്റെ സ്ത്രീകളോടുള്ള പെരുമാറ്റം എങ്ങനെയെന്നറിയേണ്ടേ?

കലാഭവന്‍ മണിയെന്ന അതുല്യനടനെ കേരളം ആരാധിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയമോ മതമോ നോക്കിയല്ല.മറിച്ച്,അദ്ദേഹത്തിന്റെ സഹജീവിസ്നേഹവും ഉദാത്തമായ മനുഷ്യത്വവും ഉദാരവായ്പും കലയോടുള്ള അര്‍പ്പണബോധവും കൊണ്ടായിരുന്നു..അതുകൊണ്ടുതന്നെ ജാതിമതരാഷ്ട്രീയഭേദമേന്യേ എല്ലാവരും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത വെളിച്ചത്ത് കൊണ്ടുവരണമെന്നാഗ്രഹിച്ചിരുന്നു..ഇതേ ആഗ്രഹത്തോട് കൂടിയാണ് സമൂഹമാധ്യമങ്ങളില്‍ക്കൂടി തന്റെ അഭിപ്രായങ്ങള്‍ ശക്തമായി പറയുന്ന ആ വീട്ടമ്മ തന്റെ സ്വന്തം ഭിത്തികയില്‍ സാബുവിനെതിരെ സഭ്യമായി പ്രതികരിച്ചതും.. സാബു മണിയുടെ ഭാര്യയെ ക്കുറിച്ചെഴുതിയ അസഭ്യങ്ങള്‍ കണ്ടിട്ടാണ് തന്റെ പ്രതികരണശേഷി അടിയറവു വയ്ക്കാത്ത ആ വീട്ടമ്മ അങ്ങനെ പ്രതികരിച്ചതും..സ്വന്തം ഭിത്തിയില്‍ എഴുതിയ ആ പോസ്റ്റില്‍ കമന്റുകളുമായി അവരുടെ സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ നിമിഷനേരം കൊണ്ട് ആ പോസ്റ്റ്‌ വൈറല്‍ ആയി മാറുകയായിരുന്നു..ആരില്‍ നിന്നോ വിവരമറിഞ്ഞെത്തിയ സാബു ആ വാളില്‍ അസഭ്യവര്‍ഷം നടത്തി..അതില്‍ കമന്റ് എഴുതിയ സ്ത്രീകള്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന തരം വാക്പയറ്റ് നടത്തിയ സാബുവിന്റെ തരികിട കണ്ട സ്ത്രീകള്‍ തങ്ങളുടെ സംസ്കാരം കാത്തുസൂക്ഷിച്ചു..സാബുവെന്നയാള്‍ സാധാരണക്കാരനല്ല.അത്യാവശ്യം നാലാള്‍ അറിയുന്ന ഒരു കലാകാരനാണ്.അത്തരത്തിലുള്ള ഒരാള്‍ ഇങ്ങനെ പരസ്യമായി പുലയാട്ടു നടത്തുന്നത് കലാകേരളത്തിനു മൊത്തത്തില്‍ നാണക്കേടല്ലേ?

ഈ സംഭവവികാസങ്ങള്‍ നടക്കുന്നത് ജൂണ്‍ മാസം പകുതിയോടെയാണ്.പുണ്യമാസമായ റമളാനിലാണ് ഒരു ഇസ്ലാം മത വിശ്വാസി ഇത്തരത്തില്‍ പെരുമാറിയതെന്ന് ഓര്‍ക്കുക്ക..അവിടെ കൊണ്ടും കഴിഞ്ഞില്ല സാബുവിന്റെ പ്രതികാരബുദ്ധി..ഈ മാസം ജൂലൈ രണ്ടിന് പ്രസ്തുത വീട്ടമ്മയുടെ ചിത്രത്തിനൊപ്പം ഏറ്റവും മോശമായി അവരെ തേജോവധം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ്‌ ഇട്ടു ആ മഹാനായ കലാകാരന്‍…പുണ്യമാസമായ റമസാനില്‍ ഒരു സ്ത്രീയെ ഹീനമായി അപമാനിച്ച അവനെപോലുള്ളവനെ മുസല്‍മാനായി കണക്കാക്കാന്‍ ഈ നാട്ടിലെ നല്ലവരായ മുസ്ലീം സഹോദരങ്ങള്‍ക്ക്‌ കഴിയുമോ? വീട്ടമ്മയും ഭര്‍ത്താവും നിയമനടപടിക്കൊരുങ്ങുന്നുവെന്നറിഞ്ഞ ഈ പകല്‍മാന്യന്‍ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഇപ്പോള്‍ ഡി-ആക്ടിവേറ്റ് ചെയ്തു മുങ്ങിയിരിക്കുകയാണ്..

പ്രിയപ്പെട്ടവരേ,കലാകാരന്മാരെ അങ്ങേയറ്റം ആദരവോടെ കാണുന്നവരാണല്ലോ നമ്മള്‍ മലയാളികള്‍..എന്റെ കൂട്ടുകാരില്‍ തന്നെ എത്രയോപേര്‍ കലാരംഗത്തെ വിവിധമേഖലയില്‍ ശോഭിക്കുന്ന നക്ഷത്രങ്ങളാണ്..കലയെന്നതു ദൈവദത്തമായ വരദാനമാണ്.അത് എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല..ഓരോ കലാകാരന്മാരും സമൂഹത്തിന്റെ ഭാഗമാണ്,സമ്പത്തുമാണ്..അതുകൊണ്ടുതന്നെ യഥാര്‍ത്ഥ കലാകാരന്മാര്‍ എളിമയും വിനയവും കൈമുതലാക്കിയവരായിരിക്കും..യഥാര്‍ത്ഥ കലാകാരന്‍ സംസ്കാരസമ്പന്നനായിരിക്കും..ദൈവദത്തമായി കിട്ടിയ ഒരു സിദ്ധിയെ താന്‍പോരിമകൊണ്ടും ഗര്‍വ്വുകൊണ്ടും പുറംകാലിനാല്‍ ചവിട്ടിക്കളയുന്ന ചില കലാകാരന്മാരില്‍ സാബുവും ഉള്‍പ്പെടുന്നു.ഒരു തരത്തിലും ന്യായീകരിക്കാവുന്ന ഒരു ചെയ്തി അല്ല സാബുവിന്റെ ഭാഗത്തും നിന്നും വന്നിരിക്കുന്നത്…ഒരു സ്ത്രീയെ അപമാനിക്കാന്‍ കഴിയുന്നവന്‍ പുരുഷനല്ല..പെറ്റമ്മയെ സ്നേഹിക്കുന്നവന് പ്രകോപനം കൊണ്ട് മറ്റൊരു സ്ത്രീയെ അവഹേളിക്കാന്‍ ആവുമോ??സ്ത്രീത്വത്തിനു പുല്ലുവില നല്കുന്നവന്‍ കലാകാരന്‍ ആണോ?ഇസ്ലാമിക പുണ്യമാസത്തില്‍ ഒരു സ്ത്രീയെ താറടിച്ചുകാണിക്കുന്നവന്‍ ആണോ മുസല്‍മാന്‍?കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ നാവില്‍ നിന്നും വരുന്നവന്‍ എങ്ങനെ പരിശുദ്ധ ഖുറാന്‍ വായിക്കും??പ്രിയ സുഹൃത്തിന്റെ മരണത്തില്‍ വ്യസനിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ ഭാര്യയെയും സഹോദരനെയും പറ്റി മോശമായി ചിത്രീകരിക്കുന്നവന്‍ എങ്ങനെ നല്ലൊരു സുഹൃത്താവും..ഇത്തരം കള്ളനാണയങ്ങളെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്..തിരിച്ചറിഞ്ഞാല്‍ മാത്രം പോരാ ഒറ്റക്കെട്ടായി ഇവറ്റകളെ സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കുകയാണ് വേണ്ടത്..സ്ത്രീസംരക്ഷണമെന്നത് കേവലം കവലപ്രസംഗങ്ങളില്‍ ഒതുങ്ങേണ്ട ഒന്നല്ല.മറിച്ച് ഇവനെപ്പോലുള്ള മൂന്നാംകിട ഊച്ചാളികളെ നിലയ്ക്ക് നിറുത്താന്‍ കെല്പുണ്ടാവുകയെന്നതു കൂടിയാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button