Gulf

മദീനയില്‍ ഭീകരാക്രമണം

ജിദ്ദ ● സൗദി അറേബ്യയിലെ മദീന പള്ളിയ്ക്ക് സമീപ ഖ്വതീഫിലും ഭീകരാക്രമണം. രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മദീനയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. രണ്ട് ചാവേറുകളും തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ രണ്ട് സുരക്ഷാ സേന അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഖ്വതീഫി ഷിയാ പള്ളിയ്ക്ക് നേരെയാണ് ആക്രമണമുണ്ടയത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സുരക്ഷാ സേനയുടെ സമോയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഇന്ന് രാവിലെ ജിദ്ദയിലെ അമരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ചാവേറാക്രമണമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button