India

ഭീകരാക്രമണ ഭീഷണി ; ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

 

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം. ഡല്‍ഹിയില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി പഞ്ചാബ് പോലീസും രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനായി ലഷ്‌കര്‍ ഇ ത്വയ്ബയുടെ മൂന്നു വാഹനങ്ങള്‍ ജമ്മു കാഷ്മീരിലെ ബാനിഹാലില്‍ എത്തിയെന്നും ഇവര്‍ ഇപ്പോള്‍ പഞ്ചാബും ഡല്‍ഹിയും ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. ഇവരില്‍ ഒരു ഭീകരന്‍ ചാവേറാണെന്നുമാണ് റിപ്പോര്‍ട്ട്.
ഭീകരര്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പര്‍ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button