NewsFootballSports

യൂറോകപ്പിലെ ആദ്യ ഫൈനലിസ്റ്റ് ആരെന്നത് തീരുമാനമായി

ലിയോണ്‍: യൂറോകപ്പിലെ ആദ്യ സെമിഫൈനലില്‍ ടൂര്‍ണമെന്‍റിലെ കറുത്ത കുതിരകളായ വെയ്ല്‍സിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലാണ് പോര്‍ച്ചുഗല്‍ പൊരുതിക്കളിച്ച വെയ്ല്‍സിനെ കീഴടക്കിയത്.

ഒരു ഗോളടിക്കുകയും, അടുത്ത ഗോളിന് വഴിയൊരുക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ ആയിരുന്നു പോര്‍ച്ചുഗലിന്‍റെ മാച്ച് വിന്നര്‍. 50-ആം മിനിറ്റില്‍ ഉശിരനൊരു ഹെഡറിലൂടെയായിരുന്നു ക്രിസ്റ്റ്യാനോ ആദ്യ വെടിപൊട്ടിച്ചത്. 3-മിനിറ്റനികം 53-ആം മിനിറ്റില്‍ നാനി നേടിയ ഗോളിന് വഴിയൊരുക്കിയതും ക്രിസ്റ്റ്യാനോ ആയിരുന്നു. മറുവശത്ത് ഗാരത്ത് ബെയിലിന്‍റെ നേതൃത്വത്തില്‍ വെയ്ല്‍സ് ആക്രമിച്ചു കളിച്ചെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധവും ഗോളി റൂയി പട്രീഷ്യോയും ഗോള്‍ വഴങ്ങാതെ കോട്ടകാത്തു.

ബെയിലിന്‍റെ ചില ഒറ്റയാന്‍ മുന്നേറ്റങ്ങളും ലോങ്ങ്‌ റേഞ്ച് ഷോട്ടുകളും പറങ്കികളുടെ ഗോള്‍മുഖത്തെ വിറപ്പിച്ചെങ്കിലും ഗോളി റൂയി പട്രീഷ്യോ രക്ഷകനായി. ക്രിയേറ്റീവ് മിഡ്ഫീല്‍ഡര്‍ ആരണ്‍ റാംസിയെ സസ്പെന്‍ഷനിലൂടെ നഷ്ടപ്പെട്ടത് വെയ്ല്‍സ് മുന്നേറ്റങ്ങളെ ബാധിച്ചു. മറുവശത്ത് പ്രതിരോധത്തിലെ ശക്തമായ സാന്നിധ്യം പേപ്പേയ്ക്ക് പകരം ബ്രൂണോ ആല്‍വസുമായാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്.

രണ്ടാം സെമിഫൈനലില്‍ ഇന്ന്‍ ആതിഥേയരായ ഫ്രാന്‍സ് ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button