NewsIndia

ഐഎസില്‍ ചേരാന്‍ മലയാളികള്‍ നാടുവിട്ട സംഭവം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

മലയാളികള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍പോയ സംഭവത്തിലെ പരാതിയെത്തുടര്‍ന്ന്‍ ആദ്യഅറസ്റ്റ്. മുംബൈയില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍ അദ്ധ്യാപകന്‍ ഖുറേഷിയാണ് അറസ്റ്റിലായത്.

വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍. മെറിന്‍റെ സഹോദരനെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പ്രേരിപ്പിച്ചു എന്നാണ് ഇയാള്‍ക്കെതിരായ കേസ്. മെറിന്‍റെ സഹോദരന്‍ തന്നെയാണ് ഈ പരാതി നകിയത്. കൊച്ചി പോലീസ് റെജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. കൊച്ചി പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി മുംബൈയില്‍ എത്തിയിരുന്നു.

ഐഎസില്‍ ചേരാന്‍ പോയി എന്ന്‍ കരുതുന്ന മലയാളികളോടൊപ്പം പോയി എന്ന്‍ കരുതുന്ന മെറിനെപ്പറ്റി ഇപ്പോഴും വിവരമൊന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button