India

സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചു ; ചികിത്സയിലിരുന്ന നിരവധി പേര്‍ മരിച്ചു

ഹൈദരാബാദ് : തെലങ്കാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന 21 പേര്‍ മരിച്ചു. നവജാത ശിശുക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ഒന്‍പതിനു ശേഷം സബ് സ്‌റ്റേഷനിലുണ്ടായ തകരാറിനെ തുടര്‍ന്നാണു വൈദ്യുതി മുടങ്ങിയതെന്നും രാത്രി 10.45 ഓടെ ഇതു പുനഃസ്ഥാപിച്ചിരുന്നുവെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്ററുകളിലെ തകരാറാണ് രോഗികളുടെ മരണത്തിനു കാരണമായതെന്നും അവര്‍ വ്യക്തമാക്കി. ആശുപത്രിയിലേക്കുള്ള വൈദ്യുതി നല്‍കുന്നത് സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ്.

സര്‍ക്കാരിന്റെ കീഴിലുള്ള ഗാന്ധി മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച നടന്ന അപകടത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണു പുറത്തു വരുന്നത്.വെള്ളിയാഴ്ച വൈകിട്ടു മൂന്നുമണിയോടെയാണ് ആദ്യം വൈദ്യുതി നിലച്ചത്. തുടര്‍ച്ചയായി വൈദ്യുതി തടസ്സം നേരിട്ടതോടെ ജനറേറ്ററുകള്‍ ഉപയോഗിച്ചു. ഏറെനേരം പ്രവര്‍ത്തിച്ചതോടെ ജനറേറ്ററുകളില്‍ പലതും പ്രവര്‍ത്തനരഹിതമായതാണ് ദുരന്തത്തിനു കാരണമായത്. തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററുകളും ഇന്‍ക്യുബേറ്ററുകളുമടക്കമുള്ളവയുടെ പ്രവര്‍ത്തനം നിലച്ചതാണു മരണസംഖ്യ ഉയര്‍ന്നതിനു കാരണം.

തെലങ്കാനയിലെ പത്തു ജില്ലകളില്‍നിന്നുള്ളവരാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും. ജനറേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായതോടെ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ആംബം ബാഗ് ഉപയോഗിച്ചാണു രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നത്. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്‍ജിനീയര്‍മാര്‍ ശ്രമിച്ചെങ്കിലും ശനിയാഴ്ചയാണ് ഫലം കണ്ടത്. ഒരു യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തിയതു മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്റെ വെളിച്ചത്തിലാണെന്നു ഡോക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button