മുംബൈ : ഏഴായിരം പേര്‍ക്ക് ഒരുമിച്ച് പോക്കിമോന്‍ ഗെയിം കളിക്കാന്‍ അപേക്ഷ. മുംബൈ പോലീസിനാണ് 7000 പേര്‍ ചേര്‍ന്ന് പോക്കിമോന്‍ കളിക്കമെന്ന് അപേക്ഷ നല്‍കിയത്. ഗ്രാഫിക് ഡിസൈനറായ ടാനി ജോസഫിന്റെ നേതൃത്വത്തിലാണ് ഇന്ന് പോക്ക്‌വാക്ക് നടത്താന്‍ തീരുമാനിച്ചത്. തെക്കന്‍ മുംബൈയിലെ ചര്‍ച്ച് ഗേറ്റില്‍ നിന്നുമാണ് ഏഴായിരം പേരുടെ പോക്ക് വാക്ക് നടത്താന് തീരുമാനിച്ചിരുന്നത്.
ഫെയ്സ്ബുക്കിലൂടെയാണ് പോക്കിമോന് ഗോ ഗെയിം ഒരുമിച്ച് കളിക്കാന്‍ സംഘാടകര്‍ ആളെ ക്ഷണിച്ചത്. അഭൂതപൂര്‍വ്വമായ പിന്തുണയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലഭിച്ചതെന്ന് മുഖ്യ സംഘാടകനായ ടാനി ജോസഫ് പറഞ്ഞു. എന്നാല്‍ കൂട്ട പോക്കി വേട്ടയാടലിന് അനുമതി നല്‍കാനാകില്ലെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്. പൊതുസ്ഥലത്ത് ഇത്രയും പേര്‍ ഒരുമിച്ച് കൂടുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സംഘാടകര്‍ പോക്കിവോക്ക് ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments