India

എന്‍ജിഒകള്‍ വഴി ഇന്ത്യയിലേക്കെത്തിയ വിദേശപണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഇന്ത്യയിലേക്കെത്തിയ വിദേശപണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ എന്‍ജിഒകള്‍ വഴി മൂന്നുവര്‍ഷത്തിനകം ഇന്ത്യയിലെത്തിയ വിദേശപണം 50,000 കോടി രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 33,091 എന്‍ജിഒകളാണ് എഫ്‌സിആര്‍എ അനുസരിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

എഫ്‌സിആര്‍എ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കാണ് ഇത്രയധികം തുക ലഭിച്ചിരിക്കുന്നതെന്നും കേന്ദ്ര ലോക്‌സഭയെ അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഇത്രയും എന്‍ജിഒകള്‍ക്കായി വന്ന വിദേശധനം 50,944.54 കോടി രൂപയാണെന്നും കിരണ്‍ റിജ്ജു പറഞ്ഞു. വിദേശപണം എവിടെനിന്നാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button