NewsAutomobile

പെട്രോളും ഡീസലും വേണ്ട… ഇതാണ് ‘ബൈക്കിള്‍’: സൈക്കിളും ബൈക്കും ചേര്‍ന്ന ഈ പുത്തന്‍ വണ്ടിക്ക് സവിശേഷതകളേറെ

കൊച്ചി: ചൈനീസ് നിരത്തുകള്‍ക്ക് പരിചയമായ ഈ വണ്ടി നമ്മുടെ നിരത്തുകള്‍ക്ക് അപരിചിതമാണ്. ഇതാണ് ‘ബൈക്കിള്‍’ ഇത് കണ്ടാല്‍ സ്‌കൂട്ടറാണെന്നോ സൈക്കിളെന്നോ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. സാധാരണ സൈക്കിളായി ഉപയോഗിക്കാനും ബാറ്ററി ചാര്‍ജില്‍ പ്രവര്‍ത്തിപ്പിച്ച് സ്‌കൂട്ടറായി ഓടിക്കാനും പറ്റുന്നതാണ് ഈ വണ്ടിയുടെ പ്രത്യേകത. ചവിട്ടും തോറും സൈക്കിളില്‍ ബാറ്ററി ചാര്‍ജ് ആകും. ചവിട്ടി മടുത്താല്‍ സൈക്കിളിനെ സ്‌കൂട്ടറാക്കി മാറ്റി അങ്ങനെ ഓടിച്ചു പോകാം. പോരായ്മയുണ്ടെങ്കില്‍ ബാറ്ററി അഴിച്ച് വൈദ്യുതി ലൈനില്‍ കുത്തി ചാര്‍ജ് ചെയ്യുകയുമാകാം.
ഈ പുത്തന്‍ വണ്ടിയ്ക്ക് കാര്യമായ ചെലവും ഇല്ല. 15,000 രൂപ മാത്രമാണ് ഇതിനായി ചെലവ് വരുന്നത്. ഷാജി ചൈനയില്‍ പോയപ്പോള്‍ വാങ്ങിയ ഈ സൈക്കിളിനു ചെലവായത് ഏകദേശം 15,000 ഇന്ത്യന്‍ രൂപ. ചൈനയില്‍ റോഡില്‍ നിറയെ ഇത്തരം സൈക്കിളുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button