Technology

വയർലെസ്സ് കീബോർഡ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

വയർലെസ്സ് കീബോർഡുകളും മൗസ് ഡോംഗിളുകളും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. ബാസ്റ്റില്‍ നെറ്റ്‌വര്‍ക്കിലെ ഗവേഷകരുടെ പഠനത്തിൽ ഇവ വളരെ എളുപ്പം ഹാക്ക് ചെയ്യാൻ പറ്റുമെന്ന് തെളിഞ്ഞു. എങ്ങനെ എന്‍ക്രിപ്റ്റ് ചെയ്യാത്ത റേഡിയോ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് വയര്‍ലസ് കീബോര്‍ഡുകളും പ്രവര്‍ത്തിക്കുന്നതെന്നും അവയെ എങ്ങനെ ചോര്‍ത്താമെന്നും ഇന്റര്‍നെറ്റ്‌ സുരക്ഷാ സ്ഥാപനമായ ബാസ്റ്റില്‍ നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു.

കീസ്നിഫര്‍ ആക്രമണത്തിലൂടെ വയർലെസ്സ് കീബോർഡിൽ ടൈപ്പ് ചെയ്ത വിവരങ്ങൾ ചോർത്താമെന്ന് പറയുന്നു. എന്‍ക്രിപ്ഷന്‍ വയര്‍ലസ് കീബോര്‍ഡുകളില്‍ സാധ്യമല്ല. ഹാക്കു ചെയ്യുന്നവർ ഇത്തരം കീബോര്‍ഡുകളിലേക്ക് കീ സ്ട്രോക്കുകള്‍ സന്നിവേശിപ്പിച്ച്‌, ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ 250 അടിവരെ അകലെ നിന്ന് വരെ ചോര്‍ത്തിയെടുക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്നതിനു വിലകൂടിയ ഉപകരണങ്ങൾ ഒന്നും ആവശ്യമില്ല.ചെറിയ ഉപകരണമായ കീസ്നിഫര്‍ മാത്രം മതി .ഇന്ന് വിപണിയില്‍ ലഭ്യമായ പ്രമുഖ കമ്പനികളുടെ കീബോര്‍ഡുകള്‍ എല്ലാംതന്നെ GFSK മോഡുലേഷനില്‍ 2.4 ജിഗാഹെട്സ് ഐ.എസ്.എം ബാന്‍ഡിലാണ് പ്രവര്‍ത്തിക്കുന്നത്. വയര്‍ലസ് കീബോര്‍ഡുകളില്‍ നിന്ന് വയര്‍ലസ് യു.എസ്.ബി ഡോംഗിലിലേക്ക് അയക്കുന്ന കീസ്ട്രോക്ക് വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യില്ല. എല്ലാ കാര്യങ്ങളും ശേഖരിക്കാൻ ഹാക്കർമാർക്ക് സാധിക്കുന്നതും അതിനാലാണ്. മാത്രമല്ല തെറ്റായ കീസ്ട്രോക്കുകള്‍ കംപ്യൂട്ടറിലേക്ക് അയയ്ക്കാനും സാധിക്കും.

വയര്‍ലസ് കീബോര്‍ഡുകള്‍ കീസ്നിഫര്‍ ഉപയോഗിച്ച് പ്രമുഖ കമ്പനികളായ ആങ്കര്‍, ഈഗിള്‍ ടെക്, ജനറല്‍ ഇലക്ട്രിക്, എച്ച്.പി ഇന്‍സൈനിയ, കെന്‍സിംഗ്ടണ്‍, റേഡിയോ ഷാക്ക്, തോഷിബ തുടങ്ങിയവയുടെയെല്ലാം ഹാക്ക് ചെയ്യാൻ സാധിക്കും. നമ്മുടെ സുപ്രധാന വിവരങ്ങളായ ഇ-മെയില്‍ വിലാസങ്ങള്‍, യൂസര്‍നെയിം, പാസ്‌വേര്‍ഡുകള്‍, ക്രെഡിറ്റ്‌ കാര്‍ഡ് വിവരങ്ങള്‍, എന്നിവ ചോർത്താൻ സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button