NewsInternational

ലക്ഷ്യം കൗമാരക്കാരായ പെണ്‍കുട്ടികള്‍ : ലോകമെങ്ങും കഴുകന്‍കണ്ണുകളുമായി ഐ.എസ്

സിറിയ : ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയിലേക്കും അതിന്റെ ജിഹാദി പ്രവര്‍ത്തനങ്ങളിലേക്കും ലോകത്തുടനീളമുള്ള പെണ്‍കുട്ടികളെ പിടിക്കാന്‍ സ്ത്രീകളുടെ സംഘവുമായി ഇസ്‌ളാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടന. സ്ത്രീകളെ പ്രലോഭിപ്പിച്ച് കൂട്ടുകയാണ് ഇവരുടെ ലക്ഷ്യം. അടുത്ത കാലത്ത തീവ്രവാദികള്‍ പുറത്തുവിട്ട ഐ.എസ് വീഡിയോയിലാണ് ഈ വിവരമുള്ളത്. ബൂര്‍ഖ ഇട്ട് ശരീരം മുഴുവന്‍ മറച്ച സ്ത്രീകളെ മുന്‍ നിര്‍ത്തിയുള്ള വീഡിയോ ഭീകര സംഘടന പുറത്തുവിട്ടു.

സാധാരണഗതിയില്‍ തീവ്രവാദി ഗ്രൂപ്പിന്റെ ആശയ പ്രചരണ വീഡിയോകളില്‍ പുരുഷന്മാരോ ആണ്‍കുട്ടികളേയോ ആണ് കാണാറ്. എന്നാല്‍ ഇതൊരു പുതിയ നീക്കമാണെന്ന് മിനിറ്റുകള്‍ മാത്രം നീളുന്ന ‘ഫൗണ്ടേഷന്‍ ഓഫ് ദി യൂഫ്രട്ടീസ്’ എന്ന് പേരിട്ടിട്ടുള്ള വീഡിയോയില്‍ പറയുന്നു.
അടുത്തിടെ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ചില പ്രവര്‍ത്തനങ്ങള്‍ ഇസ്‌ളാമിക് സ്റ്റേറ്റ് നടത്തിയതില്‍ ഒന്ന് അധീന പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എങ്ങിനെ വേണമെന്ന് പ്രതിപാദിക്കുന്ന മജസ്റ്റിക് എന്ന മാസിക പ്രസിദ്ധീകരിച്ചതാണ്.

യഥാര്‍ത്ഥ മുഖം മറച്ചുവെച്ച് ഇസ്‌ളാമിക് സ്റ്റേറ്റിന്റെ പ്രേരണയില്‍ കുടുങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം സ്ത്രീകളാണ് സിറിയയിലേക്ക് യാത്ര നടത്തുന്നത്. യുവാക്കളും സുന്ദരന്മാരുമായ വരന്മാര്‍ക്ക് വേണ്ടി സമ്പന്നതയുടെ നടുവിലുള്ള ജീവിതത്തിലേക്ക് ക്ഷണിക്കുന്നതായുള്ള വാഗ്ദാനങ്ങളെ തുടര്‍ന്ന് 15 വയസ്സുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരില്‍ പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button