East Coast Special

മറക്കരുത് ഈ മൃഗസംരക്ഷണ നിയമങ്ങൾ

ദിവ്യ രഞ്ജിത്ത്

തെരുവ് നായ ശല്യം രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലുക, മറ്റുള്ളവയെ വന്ധ്യംകരണം ചെയ്യുക എന്നീ പ്രായോഗിക നടപടികൾ മാത്രമേ ഇപ്പോൾ ഗവണ്മെന്റിന്റെ മുന്നിലുള്ളൂ. ശരിയായ രീതിയിലുള്ള മാലിന്യ നിർമ്മാർജ്ജനവും, നായകളുടെ പരിപാലനവും, വന്ധ്യംകരണവും, സംരക്ഷണവും എല്ലാം കൃത്യമായി നടന്നിരുന്നെങ്കിൽ ഒരു പക്ഷെ ഈ പ്രശ്നം ഇത്രയ്ക്കു രൂക്ഷമാകില്ലായിരുന്നു .

നായ്ക്കളെയും മറ്റു മൃഗങ്ങളെയും നമ്മൾ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുമ്പോൾ നമ്മൾ ഓർക്കേണ്ടതായിട്ടുള്ള ചില നിയമങ്ങളുണ്ട് . മനുഷ്യനു തുല്യമായിട്ടല്ലെങ്കിലും, അവയ്ക്കും ചില അവകാശങ്ങൾ ഉണ്ട്. നിയമം അവയ്ക്കതു അനുവദിച്ചു നൽകുന്നുണ്ട്. ഭൂമിയിൽ ജീവിക്കാനും, അതിന്റെ ആവാസവ്യവസ്ഥയിൽ സ്വസ്ഥമായി വിഹരിക്കാനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, അവയുടെ ജീവിത ശൈലിയുടെയും ഭക്ഷണശൈലിയുടെയും മേലുള്ള അവകാശം, തുടങ്ങി അവയുടെ പ്രാഥമികമായ എല്ലാ കാര്യങ്ങൾക്കും ഉള്ള അവകാശം അവയ്ക്കുണ്ട്. അതു നിഷേധിക്കാൻ മനുഷ്യന് നിയമമില്ല. നമ്മൾ അറിഞ്ഞിട്ടും, അറിയാതെ പോകുന്ന ആ നിയമങ്ങൾ ഇങ്ങനെ ആണ്.

1. എല്ലാ ജീവജാലങ്ങളോടും മനുഷ്യൻ ദയാലു ആയിരിക്കണം. Article51A(g).

2. മൃഗങ്ങളെ കൊല്ലുകയോ, മുറിവേല്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. IPC Sections 428 And 429.

3. മൃഗങ്ങളെ ഉപേക്ഷിക്കുന്നത് (കാരണം എന്തു തന്നെ ആണെങ്കിലും ) 3 മാസം തടവ് ലഭിക്ക തക്ക കുറ്റമാണ്. Section 11(1)(i) and Section 11(1)(J), PCA Act, 1960.

4. അറവുശാലകളിലല്ലാതെ കോഴി ഉൾപ്പെടെ ഒരു മൃഗത്തിനെയും കശാപ്പു ചെയ്യാൻ പാടില്ല. Rule3, Of prevention of cruelty to animals, (Slaughter house) Rules, 2001 And chapter 4, Food safety and standards regulations, 2011.

5. വന്ധ്യംകരണത്തിന് വിധേയരായ നായകളെ പിടിക്കുവാനോ, സ്ഥലം മാറ്റി പാർപ്പിക്കുവാനോ പാടില്ല. ABC Rules, 2001.

6. ആവശ്യത്തിന് ഭക്ഷണമോ, വെള്ളമോ, താമസസൗകര്യമോ നൽകാതെ മണിക്കൂറുകളോളം കെട്ടിയിടുകയും മറ്റും ചെയ്യുന്നത് 3 മാസം തടവോ അല്ലെങ്കിൽ പിഴയോ കിട്ടത്തക്ക കുറ്റമാണ്. Section 11(1)(h), PCA Act, 1960.

7. കുരങ്ങുകളെ പ്രദര്ശിപ്പിക്കാനോ സ്വന്തമാക്കാനോ പാടില്ല. (Wildlife protection Act, 1972.

8. കരടി , കുരങ്, കടുവ, പുള്ളി പുലി, സിംഹം, കാള എന്നിവയെ പരിശീലിപ്പിക്കുവാനോ, വിനോദങ്ങൾക്കായി സർക്കസിലോ തെരുവുകളിലോ ഉപയോഗിക്കാൻ പാടില്ല. Section 22(ii)., പക്ക Act, 1960.

9. മൃഗബലി ഇന്ത്യയിൽ എവിടെയും നിയമവിരുദ്ധമാണ്. RULE 3, slaughter house Rules, 2001.

10. കാളപ്പോര് മുതലായവ സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും കുറ്റകരമാണ്. Section 11(1)(m)(ii) And section 11(1)(n), PCA Act, 1960.

11. മൃഗങ്ങളിൽ പരീക്ഷിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ, അവയുടെ ഇറക്കുമതി എന്നിവ നിരോധിച്ചു. റൂൾസ് 148-C and 135-B of drugs and cosmetics rules, 1945.

12. മൃഗശാലയിലെ മൃഗങ്ങളെ ഉപദ്രവിക്കാനോ അവയ്ക്കു ഭക്ഷണം നൽകാനോ പാടില്ല. മൃഗശാലയുടെ പരിസരത്തു തുപ്പാൻ പാടില്ല. രണ്ടും 25000 രൂപ പിഴയോ 3 വർഷം തടവോ കിട്ടത്തക്ക കുറ്റമാണ്. Section 38J, Wildlife (Protection) Act, 1972.

13. വന്യജീവികളെ വേട്ടയാടുന്നതും, വിഷം കൊടുത്തോ കെണിയിൽ വീഴ്ത്തിയോ പിടിക്കുന്നതും അതിനു ശ്രമിക്കുന്നതും 25000രൂപ പിഴയോ 7വർഷം തടവോ അല്ലെങ്കിൽ ഇവ രണ്ടുമോ കിട്ടത്തക്ക കുറ്റമാണ്. Section 9, Wildlife (Protection Act), 1972.

14. പക്ഷികളുടെയോ ഇഴജന്തുക്കളുടെയോ മുട്ടയോ കൂടോ നശിപ്പിക്കുന്നതും, കൂടുകളുള്ള മരം മുറിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യുന്നത് 25000രൂപ പിഴയോ, 7 വർഷം തടവോ കിട്ടത്തക്ക കുറ്റമാണ്. Section 9, Wildlife (Protection ) Act, 1972.

15. മൃഗങ്ങളെ വണ്ടിയിലും മറ്റും കൊണ്ടുപോകുംവോൾ അവയ്ക്കു എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ വേദനയോ പീഡനമോ ഉണ്ടാകുകയാണെങ്കിൽ 2 കേന്ദ്ര നിയമപ്രകാരമുള്ള കുറ്റമാണ്. Section11(1)(d) Prevention of cruelty to animals, (transport of animal) Rules, 2001, And Motor vehicle Act 1978.

ഈ നിയമങ്ങളിൽ പലതും പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ഒരു ഹരത്തിനു പട്ടികളെ വാങ്ങി, പിന്നീട് ആ ഹരം നശിക്കുമ്പോൾ അവയെ തെരുവിൽ വലിച്ചെറിയുന്നു. ഇങ്ങനെ വലിച്ചെറിയുന്ന പട്ടികൾ പെട്ടുന്നുണ്ടാകുന്ന പുതിയ ചുറ്റുപാട്, ഉടമസ്ഥന്റെ അഭാവം എന്നിങ്ങനെ അവയ്ക്കു പരിചയമില്ലാത്ത സാഹചര്യത്തിൽ ചെന്നെത്തുന്നു .അവയ്ക്കു എല്ലാവരും അപരിചിതരാണ്. അപ്പോൾ സ്വാഭാവികവും അക്രമകാരികളാകുന്നു. ഇങ്ങനെ ഉടമസ്ഥർ ഉപേക്ഷിച്ചാണ് എറണാകുളം ജില്ലയിലെ 37% തെരുവുനായകളുമെന്ന് സർവ്വേകൾ വെളിപ്പെടുത്തുന്നു. വീടുകളിൽ വളർത്തു മൃഗങ്ങളെ വളർത്താൻ താല്പര്യപെടുന്നവർ അതാതു തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്നു പലർക്കും അറിയില്ല.. അങ്ങനെ ആകുമ്പോൾ ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളുടെ ഉടമസ്ഥരെ കണ്ടെത്താൻ എളുപ്പമാകും. നിയമങ്ങളെല്ലാം ജനങ്ങളിലേക്കെത്തിക്കാൻ ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

പശുക്കളുടെ കാര്യം എടുത്താൽ, വെറും പാലുത്പാദിപ്പിക്കുന്ന യന്ത്രങ്ങൾ മാത്രമായി അവ മാറിയിരിക്കുന്നു. അവയുടെ അടിസ്ഥാനപരമായ പല ആവശ്യങ്ങളും പാലിക്കപ്പെടുന്നില്ല. കോഴികളുടെ കാര്യവും വ്യത്യസ്തമല്ല. മുട്ടയ്ക്കായും മാംസത്തിനായും മറ്റും അവയിൽ ഹോർമോൺ കുത്തി വയ്ക്കുന്നത് വഴി, സ്വന്തം ശരീര ഭാരം താങ്ങാൻ പോലും അവയ്ക്കാകുന്നില്ല. കോഴിഫാമുകളിൽ ആണെങ്കിൽ അവയ്ക്കൊന്നു കുഴഞ്ഞു വീഴാൻ പോലും സ്ഥലമില്ലാതെ ഞെങ്ങി ഞെരുങ്ങി കഴിയേണ്ടുന്ന അവസ്ഥയും. മുട്ടയുടെ വര്ധനവിനായി പ്രത്യേക ഊഷ്മാവ് ക്രമീകരിച്ചും ലൈറ്റ് തെളിയിച്ചു കൃത്രിമമായി ചൂട് ഉണ്ടാക്കിയും അവയെ നരകിപ്പിക്കുന്നു. അവയ്ക്കും ജീവനുണ്ടെന്നു പലപ്പോഴും നമ്മൾ മറക്കുന്നു .

ഒട്ടകങ്ങളെയും മറ്റും വിനോദത്തിനും സവാരിക്കുമായി അവയ്ക്കൊട്ടും ഇണങ്ങാത്ത മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ട് വരുന്നു. ഫലം അവയ്ക്കു അസുഖം ഉണ്ടാകുകയും അതു അവിടുള്ള മറ്റു മൃഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. തുകലിന് വേണ്ടി മൃഗങ്ങൾ ക്രൂരമായി കശാപ്പു ചെയ്യപ്പെടുന്നു. മരുന്ന് പരീകഷണങ്ങൾ നടത്തി ഒരു വിഭാഗം മൃഗങ്ങളെ നരകിപ്പിക്കുന്നു. പല തരത്തിലും മൃഗങ്ങൾ ക്രൂരമായി ശിക്ഷിക്കപെടുന്നുണ്ട്. അവ ചെയ്ത തെറ്റെന്താണെന്നറിയാതെ.

നമ്മുടെ ആവാസവ്യവസ്ഥയിൽ ഒരു ജീവിയുടെ നാശം, മറ്റു പല ജീവികളുടെയും നാശത്തിനു വഴിവയ്ക്കുന്നു. ഇവിടെ എല്ലാം ഒന്നു മറ്റൊന്നിനോട് ബന്ധപെട്ടു കിടക്കുന്നു . ഒറ്റയ്ക്കൊരു നിലനിൽപ് അസാധ്യമാണ്, അതു മനുഷ്യനാണെങ്കിൽ പോലും . യന്ത്രവത്കരണവും, വ്യവസായവത്കരണവും കൊണ്ട് മാത്രം മനുഷ്യന് ഒരു നിലനില്പുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button