KeralaNews

ഹജ്ജ് ക്യാംമ്പിലെ സ്നേഹോഷ്മളത നുകര്‍ന്ന്‍ കുമ്മനം രാജശേഖരന്‍

നെടുമ്പാശ്ശേരി: സ്നേഹവും സൗഹാർദവും സന്തോഷവും ജീവിതത്തിൽ എന്നും കാത്തുസൂക്ഷിക്കേണ്ട ധാർമിക മൂല്യങ്ങളാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു. അദ്ദേഹം നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ തീർഥാടകരോട് സംസാരിക്കുകയായിരുന്നു.

യാത്രയിലെ കൂട്ടായ്‌മ ഹൃദയ ബന്ധങ്ങളെ ഊട്ടിഉറപ്പിക്കുന്നതാണെന്നും തീർത്ഥാടനത്തിന്റെ സന്ദേശം മനുഷ്യൻ ഒന്നാണെന്ന് സന്ദേശമാണ് പകർന്നു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ് ഹജ്ജ് ക്യാമ്പ് സന്ദർശിക്കുന്നത്. ക്യാമ്പിൽ നിന്ന് തനിക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സാമൂഹിക, സാംസ്‌കാരിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഈ അനുഭവം മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. എ കെ നസീർ, നെടുമ്പാശ്ശേരി രവി, എൻ കെ മോഹൻദാസ്, എൻ പി ശങ്കരൻകുട്ടി, എം എ ബ്രഹ്മരാജ്, ബാബു കരിയാട്, എം എൻ ഗോപി,ടി പി ജോൺസൻ തുടങ്ങിവയവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button