KeralaNews

സർക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് ധീവരസഭ

ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ നിലപാടുകളെ ശക്തമായി വിമര്‍ശിച്ച് ധീവരസഭ. ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.സാമ്പത്തികത്തില്‍ അധിഷ്ഠിതമായ മാര്‍ക്‌സിയന്‍ സിദ്ധാന്തം ശബരിമലയില്‍ നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഹിഡന്‍ അജന്‍ഡയുടെ ഭാഗമാണിത്.

അങ്ങേയറ്റം അപലപനീയമാണ് ഈ നീക്കങ്ങള്‍.സ്വന്തം ഭാര്യമാര്‍ നിലവിളക്ക് കൊളുത്തുന്നത് വിലക്കാത്ത മന്ത്രിമാരാണ് പൊതുപരിപാടികളില്‍ വിളക്ക് തെളിയിക്കുന്നതിനെതിരേ പ്രസംഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം, ക്രൈസ്തവ ആചാരങ്ങള്‍ മാറ്റണമെന്ന് പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോയെന്ന് ദിനകരന്‍ ചോദിച്ചു. അതിന് ധൈര്യം കാട്ടാത്തവര്‍ ഹൈന്ദവ ആചാരങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെടുന്നത് എന്തിന്റെ പേരിലാണെന്ന് അദ്ദേഹം ചോദിച്ചു.

വി.എസ് അച്യുതാനന്ദന്റെ ഭാര്യ ക്ഷേത്രത്തില്‍ വഴിപാടും പൂജയും കഴിപ്പിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.ജാതിക്കോളം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെയും ദിനകരന്‍ അപലപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button