NewsIndia

പരിശോധനയ്ക്കായി എത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചു

ന്യൂഡല്‍ഹി : തൊണ്ടയില്‍ ഇന്‍ഫെക്ക്ഷന്‍ ബാധിച്ച് ചികിത്സയ്ക്ക് എത്തിയ 24 കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയെ ചെക്ക് അപ്പ് റൂമിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പള്‍മണറി സ്‌പെഷ്യലിസ് ഡോക്ടര്‍ സുശില്‍ മഞ്ച്‌ലാലിനെ (55) പോലീസ് അറസ്റ്റു ചെയ്തു. ലജ്പത് നഗര്‍ ക്ലിനിക്കിലാണ് സംഭവം നടന്നത്.

സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച സംഭവം നടക്കുമ്പോള്‍ ക്ലിനിക്കില്‍ മറ്റാരും ഇല്ലായിരുന്നു. ഡോക്ടര്‍ സുശിലും ഭാര്യയും ചേര്‍ന്നാണ് ക്ലിനിക്ക് നടത്തുന്നത്. ഇയാളുടെ ഭാര്യയും ഡോക്ടറാണ്. തൊണ്ടയില്‍ ഇന്‍ഫക്ഷന്‍ ബാധിച്ച് കുറച്ച് നാളുകളായി പീഡനത്തിനിരയായ പെണ്‍കുട്ടി ഡോക്ടര്‍ സുശിലിന്റെ ചികിത്സയിലാണ്. മറ്റു രോഗികള്‍ പോയി അവസാനമായിരുന്നു പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചത്. ക്ലിനിക്കില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞു. സംഭവ സ്ഥലത്ത് ഉടന്‍ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button