NewsIndia

ആശുപത്രിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി : പ്രതിസ്ഥാനത്ത് ഡോക്ടറും വാര്‍ഡ് ബോയിയും

ഗാന്ധിനഗര്‍: ഡെങ്കിപ്പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ ഇരുപത്തൊന്നുവയസുകാരിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കൂട്ടബലാത്സംഗം ചെയ്തു. ആശുപത്രിയിലെ ഡോക്ടറും വാര്‍ഡ്‌ബോയിയും അറസ്റ്റിലായി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അപ്പോളൊ ആശുപത്രിയിലാണു സംഭവം. ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ രണ്ടിനുമാണ് പെണ്‍കുട്ടി ബലാത്സംഗത്തനിരയായത്. രാത്രി ഷിഫ്റ്റിന്റെ ചുമതലയുണ്ടായിരുന്ന ഡോ. രമേഷ് ചൗഹാന്‍, വാര്‍ഡ് ബോയി ചന്ദ്രകാന്ത് എന്നിവരാണ് അറസ്റ്റിലായത്.

പനി ബാധിച്ച് ഓഗസ്റ്റ് ഇരുപത്തിരണ്ടിനാണു കോളജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്. പനി മാറാതെ വരികയും ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു. രോഗം മൂര്‍ഛിക്കുകയും പെണ്‍കുട്ടിയുടെ നില വഷളാവുകയും ചെയ്തിരുന്നു. ഇതിനിടയില്‍ മരുന്നു നല്‍കിയ മയക്കിയ ശേഷമാണു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. രണ്ടുതവണയും മയക്കിയശേഷമായിരുന്നു ബലാത്സംഗം.</p>
ബോധം വീണ്ടുകിട്ടിയപ്പോള്‍ താന്‍ ബലാത്സംഗത്തിന് ഇരയായെന്നു തിരിച്ചറിഞ്ഞ പെണ്‍കുട്ടി പിതാവിനോടു കാര്യം പറയുകയായിരുന്നു. തുടര്‍ന്നു പിതാവ് ആശുപത്രി അധികാരികള്‍ക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി വ്യക്തമായി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button