News

രാജീവ് ഗാന്ധി വധക്കേസ് പ്രതിയ്ക്ക് നേരെ ആക്രമണം

വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസിൽ തമിഴ്നാട് വെല്ലൂർ ജയിലിൽ കഴിയുന്ന എ.ജി.പേരറിവാളനെതിരെ ആക്രമണം. രാവിലെയാണ് സംഭവം നടന്നത്.ജയിലിൽവച്ച് സഹതടവുകാരൻ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും പരുക്കേറ്റ പേരറിവാളന് ജയിലിൽ തന്നെ ചികിൽസ നൽക്കുകയായിരുന്നു.

കൊലക്കേസിൽ 13 വർഷമായി ജയിലിൽ കഴിയുന്ന രാജേഷ് ഖന്ന എന്നയാളാണ് പേരറിവാളനെ ആക്രമിച്ചത്. ഇരുവരും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് ആക്രമണമെന്നും ജയിലധികൃതർ വ്യക്തമാക്കി.1991 മേയ് 21നാണ് ശ്രീപെരുമ്പത്തൂരിൽവച്ച് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പിന്നീട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൂന്നു പ്രതികളായ മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവരുടെ ശിക്ഷ ദയാഹർജി തീർപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button