Business

വമ്പന്‍ ഓഫറുമായി എയര്‍ടെല്‍

ടെലികോം മേഖലയിലെ മല്‍സരം ശക്തമാുമ്പോള്‍ വമ്പന്‍ ഓഫറുമായി എയര്‍ടെല്‍ വീണ്ടുമെത്തുന്നു. ഏറ്റവും അവസാനമായി എയര്‍ടെല്‍ കൊണ്ടുവന്ന ഓഫറാണ് മൈജാക്ക്‌പോട്ട്. മൈജാക്ക്‌പോട്ട് ഓഫറിലൂടെ 5ജിബി ഫ്രീ നൈറ്റ് ഡേറ്റയാണ് നല്‍കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്ലിന്റെ മൈഎയര്‍ടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ 5ജിബി ഡേറ്റ സൗജന്യമായി ഉപയോഗിക്കാം. രാത്രി 12 മുതല്‍ രാവിലെ 6 വരെയാണ് ഫ്രീ ഡേറ്റ ഉപയോഗ സമയം. മൈഎയര്‍ടെല്‍ ആപ്ലിക്കേഷന്‍ ലിങ്ക് എയര്‍ടെല്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന ഡേറ്റാ സ്പീഡാണ് കിട്ടുക. സെപ്റ്റംബര്‍ 30 വരെയാണ് ഈ ഓഫര്‍. അതേസമയം 5ജിബി ഡേറ്റ ക്രെഡിറ്റായാല്‍ 28 ദിവസത്തിനകം ഉപയോഗിച്ചു തീര്‍ക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button