KeralaNews

കേരളത്തില്‍ വന്‍ കള്ളപ്പണവേട്ട

കൊച്ചി: 1200 കോടിയുടെ അനധികൃത സ്വത്ത് കേരളത്തില്‍നിന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. 29 സ്ഥലങ്ങളില്‍ 2016ലെ ആദ്യത്തെ ആറ് മാസത്തിനിടെ നടത്തിയ നടത്തിയ റെയ്ഡിലാണ് ഇത്രയും മൂല്യമുള്ള അനധികൃത സ്വത്ത് കണ്ടെത്തിയത്. 15.25 കോടി പണമായാണ് പിടിച്ചെടുത്തത്. 16 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

അനധികൃതമായി സമ്പാദിച്ച വസ്തു വകകള്‍, സഹകരണ സ്ഥാപനങ്ങളിലെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെയും നിക്ഷേപങ്ങള്‍ എന്നിവ കണ്ടെത്തിയതായി പറയുന്നുണ്ടെങ്കിലും അത് എത്രയെന്ന് വ്യക്തമല്ല. സെപ്റ്റംബർ 30നാണ് അനധികൃതമായി സമ്പാദിച്ച സ്വത്ത് വെളിപ്പെടുത്താനുള്ള സമയപരിധി അവസാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button