NewsIndia

അര്‍ധരാത്രിയില്‍ നാലുമണിക്കൂര്‍ നീണ്ട സൈനിക ദൗത്യം നിയന്ത്രണരേഖയ്ക്കപ്പുറത്തെത്തി ഇന്ത്യന്‍സൈന്യം തിരിച്ചടി നല്‍കിയതിങ്ങനെ….

ന്യൂഡൽഹി : ഇന്ത്യയിലേക്ക് കടക്കാൻ തയാറെടുക്കുന്ന ഭീകരർക്ക് അതിർത്തിയിൽ പരിശീലനം നൽകിവന്ന അഞ്ചോളം ഭീകരക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ തയാറെടുത്തു ഭീകരർ അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയിൽനിന്ന് മൂന്നു കിലോമീറ്ററോളം ഉള്ളില്‍ കടന്ന്പാക്ക് അധീന കശ്മീരിലെ ഭീംബർ, ഹോട്ട്സ്പ്രിങ് , കേൽ ആൻഡ് ലിപ സെക്ടറുകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്.

രാത്രി 12.30 ഓടെയാണ് സൈന്യം ആക്രമിച്ചത്. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് ഹെലികൊപ്റ്ററിൽ കടന്നു. റഡാറിന്റെ കണ്ണിൽ പെടാതെ താഴ്ന്നു പറക്കാൻ കഴിയുന്ന M-17 ഹെലികോപ്ടറുകളാണ് ദൗത്യത്തിന്‌ ഉപയോഗിച്ചത്. തുടർന്ന് 10-15 പേരടങ്ങിയ സംഘങ്ങളായി തിരിഞ്ഞ് തീവ്രവാദി ക്യാമ്പുകളിലേക്ക് പാരച്യൂട്ടിലിറങ്ങി ആക്രമിക്കുകയായിരുന്നു. കരസേനയുടെ നേതൃത്വത്തിലുള്ള കമാന്‍ഡോ ഓപ്പറേഷന്‍ നടക്കുമ്പോൾ തന്നെ വ്യോമസേനയും സജ്ജരായിരുന്നു. ഇന്ത്യന്‍സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പാകിസ്ഥാൻ, കമാന്‍ഡോകളെ അക്രമിച്ചെങ്കിലും സൈന്യം തിരിച്ചടിച്ചു. മറ്റൊരു രാജ്യത്ത് കയറി, അവരുടെ സൈന്യത്തിന്റെ റഡാറുകളെയും നിരീക്ഷണങ്ങളെയും മറികടന്ന് യുദ്ധം ചെയ്യുകയെന്നത് വളരെ ജാഗ്രതയോടെ ചെയ്യേണ്ട കാര്യമാണ്.ആ ദൗത്യം വിജയകരമായി ആളപായമില്ലാതെ പൂര്‍ത്തിയാക്കിയ കമാന്‍ഡോകള്‍ പുലര്‍ച്ചെ 4.30ഓടെ ഇന്ത്യയിലേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button