Kerala

കല്ല്യാണത്തിനു വരുന്നവര്‍ ഒരു ദിവസത്തെ റേഷന്‍ അരി എത്തിക്കണം! കല്ല്യാണക്കുറി ശ്രദ്ധേയമാകുന്നു

കല്ല്യാണത്തിന് എത്തുന്നവര്‍ ഒരു ദിവസത്തെ റേഷന്‍ അരി കൊണ്ടുവരണം. ഒരു കല്ല്യാണക്കുറിയിലാണ് ഇങ്ങനെയൊരു അഭ്യര്‍ത്ഥന കണ്ടത്. എന്നാല്‍, ഈ കല്ല്യാണക്കുറിക്ക് 1946 വര്‍ഷത്തെ പഴക്കമുണ്ട്. കൊയിലാണ്ടിയില്‍ നിന്നാണ് കത്ത് എത്തിയത്. ഈ വിവാഹക്ഷണക്കത്താണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുന്നത്.

1946 മെയില്‍ കൊയിലാണ്ടിയിലെ പെരുവട്ടൂരില്‍ നടക്കേണ്ട ഒരു വിവാഹത്തിന് ആളുകളെ ക്ഷണിച്ചുള്ള ഈ കത്ത് ശ്രദ്ധേയമാവുകയാണ്. നിങ്ങളുടെ ഒരു ദിവസത്തെ റേഷന്‍ അരി എത്തിച്ചു തരുവാന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചു കൊള്ളുന്നു എന്ന കുറിപ്പാണുള്ളത്. ഓരോ കുടുംബത്തിനും അത്യാവശ്യമായ അരി റേഷന്‍ കടകളിലൂടെ മാത്രം ലഭ്യമായിക്കൊണ്ടിരുന്ന കാലത്ത് ഇത്തരത്തിലാണത്രേ കല്ല്യാണക്കുറി.

വിവാഹ ചടങ്ങിനുള്ള അരി ആ സമയത്ത് വീടുകളില്‍ എത്തിച്ചു നല്‍കുകയാണ് പതിവ്. ഇല്ലെങ്കില്‍ വലിയ വിലകൊടുത്ത് അരിവാങ്ങണം. അക്കാലത്ത് സാമ്പത്തിക ശേഷിയില്ലാത്തവരായിരുന്നു പല കുടുംബങ്ങളും. ക്ഷണപത്രം എന്നതിനു പകരം ക്ഷണനപത്രം എന്നാണടിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button