CricketSports

പാകിസ്ഥാന്‍ ക്രിക്കറ്റിനെ വിറ്റു; അഫ്രീദി കള്ളന്റെ മകനാണെന്ന് മിയാന്‍ദാദ്

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചതിനു പിന്നാലെ വിവാദ പ്രസ്താവനയുമായി മിയാന്‍ദാദ് എത്തി. പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെയാണ് മിയാന്‍ദാദിന്റെ പരാമര്‍ശം. ഷാഹിദ് അഫ്രീദിയെ കള്ളന്റെ മകനെന്നാണ് മിയാന്‍ദാദ് വിശേഷിപ്പിച്ചത്.

വാതുവെപ്പും ഒത്തുകളിയും നടത്തി അഫ്രീദി പാകിസ്താന്‍ ക്രിക്കറ്റിനെ വിറ്റെന്നും മിയാന്‍ദാദ് ആരോപിച്ചു. മിയാന്‍ദാദിന് പണമാണ് മറ്റെന്തിനേക്കാളും വലുതെന്ന് അഫ്രീദി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മിയാന്‍ദാദിന്റെ ആരോപണം. പണത്തിന് വേണ്ടിയാണ് അഫ്രീദി വിടവാങ്ങല്‍ മത്സരം പോലും കളിച്ചതെന്ന് മിയാന്‍ദാദ് കഴിഞ്ഞ ദിവസം പ്രസ്ഥാവിച്ചിരുന്നു.

മത്സരങ്ങളില്‍ ഒത്തുകളിച്ചിട്ടില്ലെങ്കില്‍ മക്കളുടെ തലയില്‍ കൈവെച്ച് സത്യം ചെയ്യട്ടേയെന്നും മിയാന്‍ദാദ് വെല്ലുവിളിച്ചു. അഫ്രീദി ഒത്തുകളിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും മിയാന്‍ദാദ് പറഞ്ഞു. അഫ്രീദിക്ക് കീഴില്‍ ഒത്തുകളിച്ച എല്ലാ ടീമംഗങ്ങളെയും എനിക്കറിയാം. പണത്തിന് വേണ്ടി കളിച്ചവര്‍ പണത്തെക്കുറിച്ച് സംസാരിക്കേണ്ടെന്നും മിയാന്‍ദാദ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button