Kerala

മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രി അറിയാതെ നിയമനം നടക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രി ജയരാജനെതിരെ അന്വേഷണത്തിന് വിജിലന്‍സ് തയ്യാറായത് വൈകിയാണെങ്കിലും സ്വാഗതാര്‍ഹമാണ്. ഈ സാഹചര്യത്തില്‍ ജയരാജനെ ഉടന്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഒരു മന്ത്രി മാത്രം വിചാരിച്ചതു കൊണ്ട് ഇത്രയും സുപ്രധാനമായ നിയമനങ്ങള്‍ നടക്കില്ല. നിയമനങ്ങളെ കുറിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നത് ആരും വിശ്വസിക്കുകയുമില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും സുധീരന്‍ പറഞ്ഞു. കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം. സംസ്ഥാനത്ത് പൊലീസ് നിഷ്‌ക്രീയമായിരിക്കുകയാണ്. കണ്ണൂരിലെ കൊലപാകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ മാദ്ധ്യമങ്ങള്‍ക്കും ആംബുലന്‍സിനും നേരെ ആക്രമണം ഉണ്ടായത് അപലപനീയമാണെന്നും സുധീരന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button