KeralaNews

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പോലീസ് ഗവേഷണം നടത്തുന്നു

തിരുവനന്തപുരം:രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചു പഠിക്കാന്‍ കേരള പൊലീസ് തയ്യാറെടുക്കുന്നു. കേരള ക്രൈം റെക്കോഡ്സ് ബ്യുറോയുടെ ഭാഗമായി സ്ഥാപിക്കുന്ന ഗവേഷണ സ്ഥാപനമായിരിക്കും പഠനം നടത്തുക.ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഭാഗമായി ഓരോ സംസ്ഥാനവും ഗവേഷണ സ്ഥാപനം രൂപീകരിക്കണമെന്ന കേന്ദ്രനിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.ഇതിന്റെ ഭാഗമായി ചില സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ ഗവേഷണ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് വിവരങ്ങള്‍ ശേഖരിച്ച്‌ ഭാവിയിലെ അന്വേഷണങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ ഡിജിറ്റല്‍ രേഖകളാക്കി സൂക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.വ്യത്യസ്ഥമായ രീതിയില്‍ നടന്ന ക്രൂരമായ കൊലപാതകങ്ങളെക്കുറിച്ചും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കും. കൂടാതെ തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചു പഠനം നടത്തി അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നല്‍കുകയും ചെയ്യും.പ്രശ്നബാധിതമായ മേഖലകള്‍, സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവയുടെ കണക്കെടുപ്പു നടത്തി പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കും.

ഇത്തരത്തിലുള്ള വിവര ശേഖരണം കേസ് അന്വേഷണത്തിന് കൂടുതൽ സഹായകരമായിരിക്കും എന്ന് അധികൃതർ പറയുന്നു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ പദ്ധതി നിര്‍ദേശം ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡിജിപിക്ക് കൈമാറയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button