International

ഇത് ചായ്‌വാലയല്ല, ഫാഷന്‍ വാലാ…. ഒരൊറ്റ ക്ലിക്ക് മതി ജീവിതം മാറാന്‍

ഒരൊറ്റ ക്ലിക്ക് മതി ജീവിതം മാറാന്‍ എന്നത് എത്ര സത്യമാണ്. ഈ ചായക്കടക്കാരന്‍ പയ്യന് ലോട്ടറി അടിച്ചുവെന്നു തന്നെ പറയാം. പാക്കിസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍ ചായയടിച്ചുകൊണ്ടിരുന്ന നീലക്കണ്ണുള്ള സുന്ദരന്‍ ഇനി മോഡലിംഗ് താരം. സുന്ദരികളുടെ മനസ്സ് കീഴടക്കിയ ആ നീലക്കണ്ണുകാരന്‍ അര്‍ഷാദ് ഖാനാണിത്.

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ചായ്‌വാലയുടെ ഫോട്ടോ പ്രചരിച്ചത്. ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡ് ഫിറ്റിന്‍ ഡോട്ട് പികെയാണ് അര്‍ഷാദിനെ മോഡലിംഗ് രംഗത്തേക്കെത്തിച്ചത്. ഇസ്ലാമാബാദിലെ സുന്ദര്‍ ബസാറില്‍ ചായക്കട നടത്തുന്നയാളാണ് അര്‍ഷാദ്. 18 വയസ്സു മാത്രം പ്രായമുള്ള ഈ കൊച്ചു പയ്യന്‍ ഫോട്ടോഗ്രാഫറായ ജിയാ അലിയുടെ ക്യാമറാക്കണ്ണില്‍ കുരുങ്ങുകയായിരുന്നു.

ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ എത്തുകയും പിന്നീട് വൈറലാകുകയും ചെയ്തു. മോഡലിങ്ങിലും അഭിനയത്തിലും താല്‍പ്പര്യമുണ്ടെന്ന് അര്‍ഷാദ് പറഞ്ഞതായി ജിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button