NewsIndia

ഭീകരതയോട്‌ പടവെട്ടി ഒരിന്ത്യന്‍ സൈനികന്‍ കൂടി വീരമൃത്യു വരിച്ചു

ജമ്മു : ജമ്മു കശ്മീരിലെ ഹിരാനഗറില്‍ വെള്ളിയാഴ്ച ഉണ്ടായ പാക് വെടിവെപ്പില്‍ പരുക്കേറ്റ ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിംഗ് വീരമൃത്യു വരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുര്‍നാം ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. രാത്രി 12 മണിയോടെ ഗുര്‍നാം വീരമൃത്യു വരിച്ചതായി പോലീസ് അറിയിച്ചു. 26 കാരനായ ഗുര്‍നാംസിംഗ് ഉത്തര്‍പ്രദേശ് സ്വദേശിയാണ്.

ജമ്മു കശ്മീരിലെ കത്വ ജില്ലയിലുള്ള ഹിരാനഗറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനിടെ പരിക്കേറ്റ ഗുര്‍നാമിനെ സഹസൈനികര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഇന്ത്യന്‍ സൈനിക പോസ്റ്റിലേക്ക് പാക് റേഞ്ചേഴ്‌സ് ഭടന്മാര്‍ പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. സൈനിക പോസ്റ്റിന് നേരെയുണ്ടായ പാക് ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ ബിഎസ്എഫ് ഏഴ് പാക് സൈനികരെയും ഒരു ഭീകരനെയും വധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button