Prathikarana Vedhi

റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കാന്‍ ആരാണ് കാരണക്കാര്‍

സോമരാജന്‍ പണിക്കര്‍ 

ഈ നടപടിയിലേക്കു നയിച്ച കാരണം സംസ്ഥാന സർക്കാറിനു അറിയാൻ വയ്യാഞ്ഞിട്ടാണു എന്നു കരുതാമോ ?

യു.ഡി.എഫ് ഭരണകാലത്തു തന്നെ പാസ്സാക്കാൻ വൈകിയ ഭക്ഷ്യ സുരക്ഷാ നിയമം പാസ്സാക്കാൻ വൈകുന്നതിന്റെ കാരണം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചുവോ ?

45 മീറ്റർ വീതിയിൽ സ്ഥലം എടുത്തു കൊടുത്താൽ എത്ര അതിവേഗപ്പാതയോ നാഷണൽ ഹൈവേയോ റോഡുകളോ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ പലതവണ കേരളത്തേ അറിയിച്ചതാണു . നാളിതുവരെയോ ഈ സർക്കാരിന്റെ കാലാവധി തീരുന്നതിനു മുൻപു എങ്കിലുമോ അങ്ങിനെ സംഭവിക്കുകയും കേരളത്തിൽ ഗതാഗതയോഗ്യമായ ഒരു റോഡ് എങ്കിലും ഉണ്ടാവും എന്നു പ്രതീക്ഷിക്കാൻ കഴിയുമോ ?

കെ എസ് ആർ ടി സി നഷ്ടം , കെ എസ് ഇ ബി നഷ്ടം . മിക്ക പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടം .

വൻ ലാഭം ഉണ്ടാക്കുന്നതു മദ്യം വിറ്റും മരുന്നു വിറ്റും പിന്നെ സ്വകാര്യ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്ന നിലയിലും നികുതി വരുമാനം മുഴുവൻ ശമ്പളവും പെൻഷനും കഷ്ടിച്ചു കൊടുക്കാനും എന്ന അവസ്ഥയിൽ നിന്നും കേരളം എങ്ങിനെ കരകയറും ?

പിപിപി എന്നിവയിൽ കണ്ണു വെച്ചല്ലാതെ ഒരടി മുന്നോട്ടു പോവാൻ ആവില്ല എന്ന സ്ഥിതി ആണു നമ്മുടെ എന്നു മറക്കാമോ ?

അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാൻ എങ്കിലും ഒരു സമഗ്ര പദ്ധതിയും വീക്ഷണവും ഈ സർക്കാരിൽ നിന്നു പ്രതീക്ഷിക്കാമോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button