Kerala

പിണറായി വിജയന്‍ പരാജയം- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം● മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ പരാജയമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു പരാജയമാണ് എന്നത് നാലുമാസം കൊണ്ട് അദ്ദേഹം തന്നെ തെളിയിച്ചു കഴിഞ്ഞ കാര്യമാണ്. മാത്രമല്ല അദ്ദേഹം അതീവ ദുർബലനുമാണ്. താൻ ഇരിക്കുന്ന കസേരയുടെ ഔന്നത്യം മനസ്സിലാക്കാതെയാണ് അദ്ദേഹം പറയുന്നതും പെരുമാറുന്നതുതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷാംഗങ്ങൾക്കെതിരെ ഉപയോഗിച്ച നിലവാരമില്ലാത്ത വാക്കുകൾ അദ്ദേഹത്തിന്രെ കരുത്തല്ല മറിച്ച് ദൗർബല്യമാണ് കാണിക്കുന്നത്. അദ്ദേഹം അറിയാതെ മന്ത്രിസഭയിലെ രണ്ടാമൻ നടത്തിയ നിയമനങ്ങൾ അദ്ദേഹത്തിന്റെ കൂടി കഴിവുകേടല്ലേ കാണിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. പിണറായി വിജയൻ കേരളം കണ്ട ഏററവും ദുർബലനായ മുഖ്യമന്ത്രി എന്നായിരിക്കും ചരിത്രം വിധി എഴുതാൻ പോകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു പരാജയമാണ് എന്നത് നാലുമാസം കൊണ്ട് അദ്ദേഹം തന്നെ തെളിയിച്ചു കഴിഞ്ഞ കാര്യമാണ്. മാത്രമല്ല അദ്ദേഹം അതീവ ദുർബലനുമാണ്. താൻ ഇരിക്കുന്ന കസേരയുടെ ഔന്നത്യം മനസ്സിലാക്കാതെയാണ് അദ്ദേഹം പറയുന്നതും പെരുമാറുന്നതും. നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷാംഗങ്ങൾക്കെതിരെ ഉപയോഗിച്ച നിലവാരമില്ലാത്ത വാക്കുകൾ അദ്ദേഹത്തിന്രെ കരുത്തല്ല മറിച്ച് ദൗർബല്യമാണ് കാണിക്കുന്നത്. അദ്ദേഹം അറിയാതെ മന്ത്രിസഭയിലെ രണ്ടാമൻ നടത്തിയ നിയമനങ്ങൾ അദ്ദേഹത്തിന്രെ കൂടി കഴിവുകേടല്ലേ കാണിക്കുന്നത്?

പൊതുമേഖലാസ്ഥാപനങ്ങളുടെ തലവൻമാരെ നിയമിക്കുമ്പോള്‍ വിജിലൻസ് ക്ളീയറൻസ് വേണമെന്നതും ആ വകുപ്പ് താനാണ് കൈകാര്യം ചെയയുന്നതെന്നും അദ്ദേഹം അറിയേണ്ടതല്ലേ? വിജിലൻസ് ഡയരക്ടറുടെ ടെലിഫോൺ ചോർത്തുന്ന വിവരവും അദ്ദേഹം അറിഞ്ഞിട്ടില്ലെന്നു പറയുന്നു. ആഭ്യന്തര വകുപ്പിനു മാത്രം അധികാരമുള്ള കാര്യമല്ലേ ഇത്? അപ്പോൾ തന്രെ വകുപ്പിലും മററു മന്ത്രിമാരുടെ വകുപ്പിലും നടക്കുന്ന കാര്യങ്ങൾ ഒന്നുമറിയാത്ത ആൾ എങ്ങനെ കരുത്തനാകും? ഇനി സ്വന്തം ജില്ലയിലും മണ്ഡലത്തിലും പഞ്ചായത്തിലെയും സ്ഥിതി പരിശോധിച്ചാൽ അദ്ദേഹത്തിന്രെ ദൗർബല്യം കൂടുതൽ ബോധ്യമാവും. കൊലപാതകങ്ങളും അക്രമങ്ങളും ജനജീവിതത്തെ ദുസ്സഹമാക്കിയപ്പോൾ അദ്ദേഹം ചെയ്തതെന്താണ്?പാർട്ടിസെക്രട്ടറിയുടെ മാനസികാവസ്ഥയിലല്ലേ അദ്ദേഹം പെരുമാറുന്നത്?

അക്രമങ്ങൾ അടിച്ചമർത്തുന്നതിനുപകരം അദ്ദേഹം സ്വന്തം പാർട്ടിക്കാരുടെ വീടുകളിൽ മാത്രം സന്ദർശനം നടത്തി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹത്തിന്രെ ഐ. ജി തന്നെ കൈ മലർത്തുന്നത് നാം കണ്ടതല്ലേ. ഒരു സമാധാനയോഗം വിളിക്കാൻപോലും ഇതുവരെ അദ്ദേഹം തയാറായോ?രണ്ട് കൊലക്കേസ്സുകളിൽ വിചാരണ നേരിടുന്ന പാർട്ടി സെക്രട്ടറിയെ ജയിൽ ഉപദേശകസമിതി അംഗമാക്കിയതും അദ്ദേഹം അറിഞ്ഞില്ലേ?വിധി പറയേണ്ട സെഷൻസ് ജഡ്ജിയും ഈ സമിതിയിൽ അംഗമാണെന്നുകൂടി വരുന്പോൾ അദ്ദേഹത്തിന്രെ നീതിബോധം കൂടുതൽ ബോധ്യമാവും. പിണറായി വിജയൻ കേരളം കണ്ട ഏററവും ദുർബലനായ മുഖ്യമന്ത്രി എന്നായിരിക്കും ചരിത്രം വിധി എഴുതാൻ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button