IndiaNews

സനാതന്‍ സന്‍സ്ഥ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി

മുംബയ്: പന്‍വേല്‍, താനെ എന്നിവിടങ്ങളില്‍ സനാതന്‍ സന്‍സ്ഥ ഭീകര പ്രവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച്‌ വിജയ് റോക്കഡെ എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.തീവ്ര ഹിന്ദുത്വ സംഘടനയായ സനാതനന്‍ സന്‍സ്ഥയെ നിരോധിക്കാനോ ഭീകരസംഘടനയായി പ്രഖ്യാപിക്കാനോ മതിയായ കാരണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍സത്യവാങ്ങ് മൂലം നല്‍കിയിരുന്നു.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ചതായും അതേസമയം ഇതിന് ആധാരമായി സമര്‍പ്പിച്ച വിവരങ്ങളില്‍ തൃപ്തിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button