NewsIndia

സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധി കൂടി; സർജിക്കൽ സ്ട്രൈക്ക് : സര്‍ക്കാര്‍ ക്രെഡിറ്റ്‌ അവകാശപ്പെടുന്നത് ശരിയോ തെറ്റോ

ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ക്രെഡിറ്റ് രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. എന്നാൽ സുപ്രീംകോടതി ആ ഹര്‍ജി തളളി. പ്രതിരോധമന്ത്രി അടക്കമുളളവര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നുവെന്ന് കാട്ടി അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് തളളിയത്. ഹര്‍ജിയിലെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സൈന്യം സര്‍ക്കാരിനോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം രാജ്യത്ത് കോര്‍ട്ട്മാര്‍ഷല്‍ നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി. ചിലരുടെ വ്യക്തിതാല്‍പര്യത്തിനു വേണ്ടി സൈന്യത്തിന്റെ നടപടി ഉപയോഗിക്കുന്നതായിട്ടായിരുന്നു മനോഹര്‍ ലാല്‍ ശര്‍മയുടെ ആരോപണം. എന്നാല്‍ സൈന്യം സര്‍ക്കാരിനോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും അതില്‍ എന്താണ് വ്യക്തിതാല്‍പര്യമെന്നും കോടതി ചോദിച്ചു. ജസ്റ്റീസുമാരായ അമിതാവ റോയ്, യു.യു ലളിത് എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button