NewsGulf

വീട്ടുജോലിക്കാരിയെ മനോരോഗിയാക്കി ജയിലിടച്ചു: കൊടുംക്രൂരത ശമ്പളം കുടിശ്ശികയടക്കം ചോദിച്ചതിന്

ദമ്മാം: സൗദിയിൽ മലയാളി വീട്ടുജോലിക്കാരിയെ സ്‌പോൺസറും പോലീസും ചേർന്ന് ബന്ധിച്ച് ഭ്രാന്താശുപത്രിയിൽ അടച്ചു. 7 മാസത്തെ ശമ്പളം നൽകാതെയാണ് ഈ കൊടും ക്രൂരത കാണിച്ചത്. പാലക്കാട് സ്വദേശി ഐഷ ബി മുഹമ്മദ് കാസിമിനെയാണ് വീട്ടുടമസ്ഥനും മറ്റു സൗദി പൗരന്മാരും ചേർന്ന് മാനസിക കേന്ദ്രത്തിൽ അടച്ചത്. സ്പോൺസറിന്റെ പരിചയക്കാരായ പോലീസുകാർ വന്നാണ് ഐഷയെ ബന്ധിപ്പിച്ചത്. ഒടുവിൽ നവയുഗം സാംസ്‌കാരിക വേദിയുടെയും ഇന്ത്യൻഎംബസിയുടെയും സഹായത്തോടെയാണ് നിയമനടപടികൾ പൂർത്തിയാക്കി ഐഷയ്ക്ക് നാട്ടിലേക്ക് മടങ്ങാനായത്.

ഐഷ 11 മാസങ്ങൾക്ക് മുൻപാണ് ജുബൈലിൽ ഒരു വീട്ടിൽ ജോലിക്കായി എത്തിയത്. 7 മാസത്തോളം അവിടെ ജോലി ചെയ്‌തെങ്കിലും ഒരു മാസത്തെ ശമ്പളം പോലും സ്പോൺസർ നൽകിയില്ലെന്ന് ഐഷ പറയുന്നു. ഒടുവിൽ ശമ്പളം തന്നാൽ മാത്രമേ ജോലി ചെയ്യുള്ളു എന്ന നിലപാടിൽ ഐഷ നിന്നപ്പോൾ വാക്കുതർക്കമാകുകയും ഒടുവിൽ സ്പോൺസർ ഇവരെ നാട്ടിലേക്ക് കയറ്റി വിടാമെന്ന് വാഗ്ദാനം നൽകി വനിതാ അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. അതിനുശേഷമാണ് എയർപോർട്ടിൽ കൊണ്ടുപോകുന്നെന്ന വ്യാജേനെ കൈയും കാലും ബന്ധിച്ച് മാനസിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്.

2 മാസത്തോളം അവിടെ കിടന്ന അവരുടെ അവസ്ഥ കണ്ടാണ് ചില മലയാളി ആശുപത്രി ഉദ്യോഗസ്ഥരാണ് നവയുഗം സംസാരികവേദി ജീവകാരുണ്യ പ്രവർത്തകയെ വിവരമറിച്ചത്. തുടർന്ന് ഇവരാണ് എംബസിലിയിൽ വിവരമറിയിച്ച് നാട്ടിലേക്ക് അയക്കാനുള്ള ഏർപ്പാട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button