KeralaNews

സിപിഐഎം പ്രവേശനം: പ്രതികരണവുമായി ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഐഎം പ്രവേശനവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. 13 വയസ് മുതല്‍ ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ച് വരികയാണെന്നും സിപിഐഎം പ്രവേശനമെന്ന പേരിൽ ആരെങ്കിലും വന്നാൽ ശക്തമായി പ്രതികരിക്കുമെന്നും അവർ വ്യക്തമാക്കി. കണ്ണൂരിലെ സിപിഐഎം നേതാവ് ഒ.കെ വാസുവുമായി സിപിഐഎം പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്‌തുവെന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ശോഭ സുരേന്ദ്രൻ.

താനുമായോ, തന്റെ ഭര്‍ത്താവുമായോ സിപിഐഎം പ്രവേശനത്തെക്കുറിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ല. ചിലർ പാർട്ടി വിട്ട് പോയിട്ടുണ്ടെങ്കിൽ അത് അവരെ ബിജെപി പുറത്താക്കുന്നതിന് മുന്‍പുളള ഒളിച്ചോട്ടമായേ കാണാൻ കഴിയുന്നുള്ളൂ എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഒ.കെ വാസു നേരത്തെ കണ്ണൂരിലെ ബിജെപി നേതാവായിരുന്നു. തുടര്‍ന്ന് ബിജെപി വിടുകയും നമോവിചാര്‍ മഞ്ച് രൂപീകരിക്കുകയും പിന്നീട് സിപിഐഎമ്മില്‍ എത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button