India

ഒരു ടൈം ബോംബ് വെച്ചിട്ടുണ്ടെന്നും, 2016 അവസാനിക്കുമ്പോള്‍ അതു പൊട്ടുമെന്നും പറഞ്ഞ സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: വര്‍ഷം അവസാനിക്കാറാകുമ്പോള്‍ 2016ലെ ഒരു നിര്‍ണായക പ്രഖ്യാപനം തന്നെയായിരുന്നു നരേന്ദ്രമോദിയുടേത്. ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം 2016നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സംഭവം തന്നെ എന്നു പറയാം. ഒരു സൂചന പോലും ഇല്ലാതെയുള്ള പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍, നേരത്തെ തന്നെ ഇക്കാര്യം ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി സൂചിപ്പിച്ചിരുന്നോ?

സുബ്രഹ്മണ്യന്‍ സ്വാമി മാസങ്ങള്‍ക്ക് മുന്‍പ് ചെയ്ത ട്വീറ്റുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. 2013-ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ആര്‍3 ഒരു ടൈം ബോംബ് വെച്ചിട്ടുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. ആ ടൈം ബോംബ് 2016 അവസാനിക്കാറാകുമ്പോള്‍ പൊട്ടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിദേശ നാണ്യമായി 2,400 കോടി ഡോളറാണ് അപ്പോള്‍ തിരികെ നല്‍കേണ്ടത് എന്നും സ്വാമിയുടെ ട്വീറ്റിലുണ്ട്.

ഈ ആര്‍3 എന്തായിരുന്നു? അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനാണെന്നത് വ്യക്തമാണ്. വിദേശ ഇന്ത്യക്കാര്‍ക്ക് ഡോളറില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കിയ പദ്ധതിയെയാണ് സ്വാമി ടൈം ബോംബ് എന്ന് വിശേഷിപ്പിച്ചത് എന്നാണറിയുന്നത്. രാജ്യത്തു നിന്നുമുള്ള ഡോളറിന്റെ കുത്തൊഴുക്ക് തടയാനായി വിദേശ ബാങ്കുകളില്‍ ഡോളര്‍ നിക്ഷേപിച്ചാല്‍ തത്തുല്യമായ തുക വായ്പ്പയായി രാജ്യത്തു ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. പലിശ 18 ശതമാനമായിരുന്നതിനാല്‍ വന്‍ തോതില്‍ ഡോളര്‍ നിക്ഷേപവും ഉണ്ടായിരുന്നു. 2016 ഡിസംബറാണ് ഈ നിക്ഷേപം തിരികേ നല്‍കേണ്ടത്.

മറ്റൊരു ട്വീറ്റും സുബ്രഹ്മണ്യന്‍ സ്വാമി നടത്തി. ഈ വര്‍ഷം അവസാനം മൂന്ന് ലക്ഷം കോടി ഡോളര്‍ കണ്ടെത്താന്‍ ധനമന്ത്രിയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ പൊതുമേഖല ബാങ്കുകള്‍ തകരുമെന്നായിരുന്നു സ്വാമിയുടെ മറ്റൊരു ട്വീറ്റ്. സ്വാമി അന്ന് സൂചിപ്പിച്ച പ്രതിസന്ധി തരണം ചെയ്യാനാണോ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം എന്ന സംശയമാണ് നിഴലിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button