KeralaNews

ദമ്പതികള്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍

പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് കടമ്പഴിപ്പുറത്ത് മധ്യവയസ്‌കരായ ദമ്പതികളെ വീട്ടിനുള്ളിൽ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറത്ത് വടക്കേക്കര വീട്ടിൽ ഗോപാലകൃഷ്ണൻ (59), ഭാര്യ തങ്കമണി എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടപടികൾ ആരംഭിച്ചു.

രാവിലെ ഏറെ കഴിഞ്ഞിട്ടും ഇരുവരും വാതിൽ തുറക്കുന്നതു കാണാതിരുന്നതിനെ തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അയൽക്കാരെത്തി വാതിൽ തുറന്നു നോക്കിയപ്പോൾ ഇരുവരും മരിച്ചു കിടക്കുന്നതാണ് കണ്ടത്. വെട്ടേറ്റു രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഉടൻ തന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button