Kerala

രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടിയപ്പോള്‍ ജ്ഞാനപീഠം കിട്ടിയാല്‍ തോന്നാത്ത സന്തോഷം: ബെന്യാമിന്‍

കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ പുതിയ നോട്ടുകള്‍ കൈയ്യില്‍ കിട്ടുന്നവര്‍ക്ക് അതൊരു ആശ്വാസവും കൗതുകകരവുമാണ്. എന്നാല്‍, ചിലര്‍ ഈ രണ്ടായിരം രൂപ ചില്ലറ ആക്കാനുള്ള ഓട്ടത്തിലുമാണ്. ഇതിനിടയിലാണ്, പുതിയ രണ്ടായിരം രൂപാ നോട്ടിന് ചില്ലറ കിട്ടിയ സന്തോഷം പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ പങ്കുവെച്ചത്.

രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടിയപ്പോള്‍ തോന്നിയത് ജ്ഞാനപീഠം കിട്ടിയാല്‍ തോന്നാത്ത സന്തോഷവും അഭിമാനവുമാണെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. സന്തോഷം വേണോ ഇന്ത്യയില്‍ ജീവിക്കണം, ഞാന്‍ ഇന്ത്യയില്‍ ജീവിക്കുന്നു ഇടയ്ക്കെല്ലാം സന്തോഷിക്കുന്നു. അമേരിക്കയേയും ഇന്ത്യയേയും താരതമ്യപ്പെടുത്തി ഒരു നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്ത് പറഞ്ഞ കഥകൂടി പങ്കുവെച്ചാണ് ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അമേരിക്കയില്‍ പോയി വന്ന അമ്മാവന് അവിടുത്തെ ജീവിതം ഒട്ടും രസിച്ചില്ല. അതിന് അദ്ദേഹം പറഞ്ഞ കാരണം സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തും, ടാപ്പ് തുറന്നാല്‍ വെള്ളം വരും. എന്നാല്‍ ഇന്ത്യയില്‍ സ്വിച്ച് ഇട്ടാല്‍ ലൈറ്റ് കത്താം, കത്താതിരിക്കാം. ടാപ്പ് തുറന്നാല്‍ വെള്ളം വരാം, വരാതിരിക്കാം. അപ്പോള്‍ നമുക്ക് ദേഷ്യവും സങ്കടവും വരും. അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ ലൈറ്റ് ഓണ്‍ ആവും, വെള്ളം വരും, ഫാന്‍ കറങ്ങും. അപ്പോള്‍ ഒരിക്കലും ഉണ്ടാവാത്ത ഒരു സന്തോഷം വരും. ബെന്യാമിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button