Kerala

നോട്ട് അസാധുവാക്കല്‍ നടപടി : പ്രതികരണവുമായി വി.മുരളീധരന്‍

പാലക്കാട് : നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ച് പ്രതികരണവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. കള്ളപ്പണക്കാര്‍ക്കെതിരെയുള്ള കേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രഹരമായ നോട്ടു നടപടി നാട്ടില്‍ പ്രതിസന്ധി ഉണ്ടാക്കി എന്ന വസ്തുത നിഷേധിക്കുന്നില്ല. രാജ്യത്ത് വിനിയോഗത്തിലിരിക്കുന്നതില്‍ 85% വും 500, 1000 നോട്ടുകളാണ്. ഇത് അസാധുവാക്കിയതോടെ ജനങ്ങള്‍ വിഷമകരമായ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെന്നും മുരളീധന്‍ പറയുന്നു.

നോട്ടു വേണ്ടത്ര അളവില്‍ ലഭ്യമല്ലെന്നത് യഥാര്‍ഥ്യമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി 50 ദിവസം ആവശ്യപ്പെട്ടു. 50 ദിവസം സമയമുണ്ടെങ്കിലും കേരളീയര്‍ ക്ഷമയില്ലാതെ എടിഎമ്മുകളിലേക്കോടുകയാണ്. ആശ്വാസ നടപടികള്‍ക്കു പകരം സംസ്ഥാനത്തു സര്‍ക്കാര്‍ തന്നെ ഭീതി പരത്തുകയാണ്. സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ സ്തംഭിപ്പിച്ചു. സഹകരണമേഖലയില്‍ നിക്ഷേപം ഉള്ള ഒന്നരക്കോടി ജനങ്ങളെ മനുഷ്യകവചമാക്കി കള്ളപ്പണക്കാര്‍ക്കു സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍. നിശ്ചിത പരിധിക്കപ്പുറം അക്കൗണ്ടുകള്‍ ഉള്ളവരുടെ വിവരങ്ങള്‍ കൈമാറാന്‍ സിപിഎം, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ അവരുടെ സഹകാരികള്‍ക്ക് നിര്‍ദേശം നല്‍കണം. കേന്ദ്രം കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്‌ബോള്‍ രാഷ്ട്രീയ ഉദ്ദേശ്യം മുന്നില്‍ കണ്ട് ചിലര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button