NewsIndia

റേഷൻ കാർഡിനായി ഏഴുവർഷമായി നടന്നു മടുത്തു ; കളക്ട്രേറ്റിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

 

കോയമ്പത്തൂർ:ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് മകനും മകളുമായി ഒറ്റയ്ക്ക് താമസിക്കുന്ന യുവതി റേഷൻ കാർഡ് ലഭിക്കാത്തതിൽ മനം നൊന്ത് ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു.കോയമ്പത്തൂരിൽ കളക്റ്ററേറ്റിന് മുന്നിലാണ് സംഭവം.ഇവര്‍ ഏഴു വര്‍ഷമായി റേഷന്‍കാര്‍ഡിനായി ഓഫീസുകള്‍ കയറിയിറങ്ങി നടന്നെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് റേഷനരി കൊണ്ട് മക്കളെ പോറ്റാന്‍ വേണ്ടിയായിരുന്നു മീന എന്ന ഈ വീട്ടമ്മയുടെ ശ്രമം.റേഷൻ കാർഡ് ലഭിക്കാനായി പലർക്കും കൈക്കൂലി പോലും നൽകേണ്ടി വന്നിരുന്നു.. ദാരിദ്ര്യത്തിനൊപ്പം മകള്‍ മൗനികയ്ക്ക് ഹൃദയ സംബന്ധമായി അസുഖം കൂടി പിടിപെട്ടതോടെ കൂടുതല്‍ വിഷമത്തിലായി മീന. തുടർന്ന് മകളുടെ ശസ്ത്രക്രിയയ്ക്കായി ധന സഹായത്തിനായുള്ള ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്‌ കൂടി അവർ അപേക്ഷ നൽകുകയും രണ്ടും ഉദ്യോഗസ്ഥർ അവഗണിക്കുകയുമായിരുന്നു.

തുടർന്ന് അവർ പതിവുപോലെ ഓഫീസറിനു മുന്നിലെത്തുകയും കാര്യം നടക്കില്ലെന്നു കണ്ടപ്പോൾ തന്റെ കയ്യിലെ ഞരമ്പ് മുറിക്കുകയുമായിരുന്നു. കൂടെയുള്ള മീനയുടെ കുട്ടികൾ വിവരം പെട്ടെന്ന് തന്നെ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി മീനയെ ആശുപത്രിയിലാക്കുകയുമായിരുന്നു. ഇനി തനിക്ക് ഒന്നും സഹിക്കാൻ കഴിയില്ലെന്നും കുട്ടികളെ ഹോസ്റ്റലില്‍ ആക്കി തന്നെ മരിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ പോലീസുകാരോട് കരഞ്ഞു കൊണ്ട് പറഞ്ഞു. പോലീസ് ഇവർക്ക് വേണ്ട ചികിത്സ സൗകര്യങ്ങൾ നൽകി മേൽ നടപടികൾ കൈക്കൊണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button