India

ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

മുംബൈ : ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. മുംബൈയില്‍ രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരില്‍ നിന്നായാണ് ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തത്. വാഷി സെക്ടര്‍ 28 ല്‍ പഴയ നോട്ട് അനധികൃതമായി മാറ്റി നല്‍കുന്നതായുള്ള രഹസ്യവിരത്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ട് മാറ്റിനല്‍കാന്‍ ഇവരെ സഹായിച്ച രണ്ടു പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. പഴയ നോട്ട് മാറ്റി നല്‍കിയാല്‍ 30 ശതമാനമായിരുന്നു കമ്മീഷന്‍. സ്‌കോഡ കാര്‍ തടഞ്ഞുനിര്‍ത്തി പോലീസ് പരിശോധന നടത്തിയപ്പോള്‍ അസാധു നോട്ട് കണ്ടെത്തി. ഒരു കോടിയുടെ 1000 രൂപ നോട്ടുകളാണ് കാറില്‍ നിന്നും കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button