NewsIndia

മല്യയുടെ വായ്‌പാ കുടിശ്ശിക എഴുതിത്തള്ളാമെങ്കിൽ എന്തുകൊണ്ട് തന്റെ വായ്‌പയും എഴുതി തള്ളിക്കൂടാ; എസ് .ബി.ഐ ക്ക് തൊഴിലാളിയുടെ കത്ത്

മുംബൈ:മല്യയുടേത് പോലെ തന്റെ വായ്പയും എഴുതിത്തള്ളണം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നാസിക്കിലെ ത്രയംബകേശ്വര്‍ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയുടെ കത്ത്. മല്ല്യയുടെ കോടികളുടെ വായ്പ എഴുതിത്തള്ളിയതുപോലെ തന്റെ ഒന്നര ലക്ഷം രൂപയുടെ ലോണും എഴുതിത്തള്ളണമെന്നാണ് സോനവാനെയുടെ ആവശ്യം.

മകന്റെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. മല്ല്യയുടെ വായ്പ എഴുതിത്തള്ളിയ ‘നല്ല തീരുമാനത്തെ’ അഭിനന്ദിച്ച് ഞാന്‍ ബാങ്കിന് കത്തയച്ചിട്ടുണ്ട്. തന്റെ കടവും അതേരീതിയില്‍ എഴുതിത്തള്ളണമെന്നും കത്തില്‍ പറഞ്ഞിട്ടുള്ളതായി സോനവാനെ പറയുന്നു.മനപൂര്‍വം കുടിശ്ശിക വരുത്തിയതില്‍ മുന്നിലുള്ള ആദ്യ 100 പേരുടെ കടമാണ് എസ്ബിഐ എഴുതി തള്ളിയത്.ഇതില്‍ 1201 കോടി മല്ല്യയുടേത് മാത്രമാണ്.എന്നാല്‍ വായ്പാ കുടിശ്ശിക കിട്ടാക്കടമായി എഴുതിത്തള്ളിയത് തിരിച്ചുപിടിക്കല്‍ നടപടിയുടെ ഭാഗമായാണെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button