Kerala

മന്ത്രി ആയതിന്റെ പേരില്‍ ശൈലി മാറ്റില്ല : എം എം മണി

തിരുവനന്തപുരം : മന്ത്രി ആയതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് സി.പി.എം നേതാവ് എം.എം മണി. ശൈലി മാറ്റേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ മന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് കൂടുതല്‍ ഉത്തരവദിത്വ ബോധത്തോടെ മാത്രമെ പ്രതികരിക്കൂ. മന്ത്രി അല്ലാതിരുന്ന കാലത്ത് നടത്തിയതുപോലെയുള്ള പ്രതികരണങ്ങള്‍ മന്ത്രിസ്ഥാനത്തിരുന്ന് നടത്താനാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങളുടെ ആവേശത്തിനൊപ്പം ഉയര്‍ന്ന് കാര്യങ്ങള്‍ ചെയ്യാനാകുമോയെന്ന് ഉറപ്പില്ല. മഴയില്ലാത്ത സാഹചര്യത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടായേക്കും. അത് അടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലും മറ്റും ഉള്ളതുപോലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നേതാക്കളുടെ പിന്നാലെ പോകുന്ന രീതി തനിക്കില്ല. നാളെയും അങ്ങനെ ചെയ്യില്ല. പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയതുതന്നെ യാദൃശ്ചികമായാണ്. ഇടുക്കിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ താന്‍ നേതൃസ്ഥാനത്തെത്തിയത് യാദൃശ്ചികമായാണ്. മന്ത്രിസ്ഥാനത്ത് എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button