Kerala

ഉരുളയ്ക്ക് ഉപ്പേരി എന്നു കേട്ടിട്ടുണ്ടോ; എംഎം മണിയുടെ 123 സ്‌റ്റൈല്‍ പ്രയോഗത്തിന് മറുപടിയുമായി വി മുരളീധരന്‍

തിരുവനന്തപുരം: ഒ രാജഗോപാല്‍ എംഎല്‍എയെ വിമര്‍ശിച്ച മന്ത്രി എംഎം മണിക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍. മലയാളികള്‍ക്കുമുന്നില്‍ നിരവധി തവണ കോമാളി വേഷം കെട്ടിയിട്ടുള്ള ആളാണ് എംഎം മണിയെന്ന് വി മുരളീധരന്‍ വിമര്‍ശിക്കുന്നു.

വായില്‍ വരുന്നതെന്തും എവിടെയും നിയന്ത്രണമില്ലാതെ വിളിച്ചുപറയുന്ന സ്വഭാവം മന്ത്രിയായിട്ടും നിര്‍ത്താനായിട്ടില്ല. അത് അഭിമാനമായി കാണുകയാണ്. ഒ.രാജഗോപാല്‍ എംഎല്‍എയുടെ തലയ്ക്കു സുഖമില്ലെന്ന മണിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. രാജഗോപാലിനു പ്രായധിക്യം കൊണ്ടുള്ള പ്രശ്‌നങ്ങളാണെങ്കില്‍ 90 കഴിഞ്ഞ വി.എസ്.അച്യുതാനന്ദന് തലയ്ക്കു സുഖമില്ലെന്നാണോ മണി ഉദ്ദേശിക്കുന്നതെന്ന് മുരളീധരന്‍ ചോദിക്കുന്നു.

സിപിഎമ്മിനെ പതിറ്റാണ്ടുകളോളം നയിച്ച ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനും മരിക്കുമ്പോള്‍ 90നടുത്ത് പ്രായമുണ്ടായിരുന്നു. അദ്ദേഹവും തലയ്ക്ക് സുഖമില്ലായിരുന്ന ആളായിരുന്നോ? അതുപോലെതന്നെ ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത് 80 വയസ് പിന്നിട്ടിട്ടായിരുന്നു. അദ്ദേഹത്തിനും തലയ്ക്കു സുഖമില്ലായിരുന്നു എന്നാണോ ഇപ്പറഞ്ഞതിലൂടെ മന്ത്രി മണി അര്‍ഥമാക്കുന്നതെന്നും മുരളീധരന്‍ ചോദിക്കുന്നു.

വെടിവച്ചും ചവിട്ടിയും കുത്തിയും കൊന്നുവെന്ന് പരസ്യമായി പറയുകയും അതിന് മാസങ്ങളോളം ജയിലില്‍ കിടക്കുകയും ചെയ്തയാളാണ് മണി. വയോധികനായ വിഎസ് മൂന്നാറിലേക്കു വന്നാല്‍ കാല്‍ തല്ലിയൊടിക്കുമെന്നുവരെ പറഞ്ഞയാളാണ്. നേതാക്കളെ വൃത്തികെട്ട ഭാഷയില്‍ അധിക്ഷേപിക്കുന്ന നടപടി എം.എം.മണി തുടര്‍ന്നാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button