NewsIndia

കള്ളപ്പണം വെളുപ്പിക്കാന്‍ പോയ ബിസിനസുകാര്‍ക്ക് പറ്റിയ അക്കിടി

ബംഗളൂരു● കള്ളപ്പണം വെളുപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് റിയാല്‍ എസ്റ്റേറ്റ് വ്യവാസായികള്‍ ഉള്‍പ്പടെ പത്ത് ബിസിനസുകാരില്‍ നിന്നും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് ചമഞ്ഞെതിയ സംഘം തട്ടി. വന്‍ തുകയിലുള്ള കള്ളപ്പണം വെളുപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് സംഘം ബിസിനസുകാരെ സമീപിച്ചത്. തുടര്‍ന്ന് ഇവരില്‍ നിന്നും പണം കൈക്കലാക്കിയ ശേഷം സംഘം മുങ്ങുകയായിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന സംഭവം ഇപ്പോഴാണ്‌ പുറത്തുവരുന്നത്. അക്ഷയ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കെട്ടിടനിര്‍മ്മാതാക്കളായ ശിവറാം, സതീഷ്‌ എന്നിവരെയാണ് ആദ്യം സമീപിച്ചത്. അസാധുവാക്കിയ 500,100 നോട്ടുകള്‍ 20% കമ്മീഷന്‍ നല്‍കിയാല്‍ പുതിയ നോട്ടുകളാക്കി മാറ്റി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ബിസിനസുകാര്‍ കമ്മീഷന് കുറയ്ക്കാന്‍ വേണ്ടി ശ്രമിച്ചെങ്കിലും മാര്‍ക്കറ്റില്‍ 30 മുതല്‍ 40 ശതമാനം വരെ കമ്മീഷന്‍ ലഭിക്കുന്നുണ്ടെന്നായിരുന്നു സംഘത്തിന്റെ വാദം. തുടര്‍ന്ന് ശിവറാമും സതീഷും മറ്റു എട്ടു ബിസിനസുകാരെ കൂടി ബന്ധപ്പെടുകയും എല്ലാവരും കൂടി 80 ലക്ഷം രൂപ സമാഹരിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി സതീഷിന്റെ ജെ.പി നഗറിലെ വീട്ടിലെത്തിയ അക്ഷയും സംഘവും പണം റെഡിയാണെന്ന് അറിയിച്ചു. തുടര്‍ന്ന് സതീഷും ശിവറാമും 80 ലക്ഷം രൂപയുമായി അക്ഷയ്ക്കൊപ്പം കാറില്‍ പുറപ്പെട്ടു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കാര്‍ പെട്ടെന്ന് നിര്‍ത്തുകയും തങ്ങള്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നും കള്ളപ്പണവേട്ടയുടെ ഭാഗമാണ് ഈ ഓപ്പറേഷനെന്നും അറിയിക്കുകയായിരുന്നു. പണം തങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് പറഞ്ഞ സംഘം സതീഷിനോടും ശിവറാമിനോടും കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ചോദ്യം ചോദിക്കുന്നതിന് മുന്‍പ് സംഘം കടന്നുകളയുകയും ചെയ്യുകയായിരുന്നു.

സതീഷും ശിവറാമും ജെ.പി നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button