CricketSports

സച്ചിന്‍ തെന്‍ഡുല്‍ക്കറെ തട്ടിക്കൊണ്ടുപോകാന്‍ ബ്രിട്ടന് പദ്ധതി; ഡേവിഡ് കാമറൂണ്‍ പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ തട്ടിക്കൊണ്ടുപോകാന്‍ ബ്രിട്ടന് പദ്ധതിയുള്ളതായി ഡേവിഡ് കാമറൂണ്‍ പറയുന്നു. ഡല്‍ഹിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു കാമറൂണ്‍ തമാശ രീതിയില്‍ സച്ചിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ബ്രിട്ടന് അങ്ങനെയൊരു താല്‍പ്പര്യമുണ്ടായേക്കാമെന്നാണ് കാമറൂണ്‍ പറഞ്ഞത്. ചടങ്ങില്‍ സച്ചിനും പങ്കെടുത്തിരുന്നു. ഇന്ത്യയെക്കുറിച്ച് വാനോളം പുകഴ്ത്താനും കാമറൂണ്‍ മറന്നില്ല.

ഓരോ തവണ ഇന്ത്യയിലേക്കു വരുമ്പോഴും ഇവിടുത്തെ പുരോഗതിയും സാധ്യതകളും കണ്ട് അതിശയിച്ചിട്ടുണ്ടെന്ന് കാമറണ്‍ പറയുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ഞങ്ങള്‍ക്കു സച്ചിന്‍ തെന്‍ഡുല്‍ക്കറെ തട്ടിക്കൊണ്ടുപോയെ പറ്റൂവെന്നാണ് കാമറൂണ്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button