KeralaSports

സംസ്ഥാന സ്കൂൾ കായികമേള : എറണാകുളം മുന്നിൽ

തേഞ്ഞിപ്പാലം : കാലിക്കറ്റ്​സര്‍വകലാശാല സിന്തറ്റിക്​ ട്രാക്കില്‍ ഇന്ന് തുടക്കം കുറിച്ച അറുപതാമത്‌ സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വര്‍ണമുള്‍പ്പെടെ രണ്ടു സ്വര്‍ണവുമായി നിലവിലെ ചാംപ്യന്‍മാരായ എറണാകുളം മുന്നിൽ. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ബിപിന്‍ ജോര്‍ജാണ് എറണാകുളത്തിനായി ആദ്യ സ്വര്‍ണം നേടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മാര്‍ ബേസിലിലെ തന്നെ ആദര്‍ശ് ബേബിയും സ്വര്‍ണംനേടി. കൂടാതെ അനുമോള്‍ തമ്പി എറണാകുളത്തിന് വേണ്ടി വെള്ളി മെഡലും കരസ്ഥമാക്കി.

സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാട് സ്വര്‍ണം സ്വന്തമാക്കി എറുണാകുളത്തിനൊപ്പമെത്തി. കല്ലടി എച്ച്‌.എസ്.എസിലെ സി.ബബിത ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് പാലക്കാടിനുവേണ്ടി സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കല്ലടി സ്കൂളിലെതന്നെ സി.ചാന്ദിനിയും പാലക്കാടിനായി സ്വര്‍ണം നേടി. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും പാലകക്കാട് കരസ്ഥമാക്കി

shortlink

Related Articles

Post Your Comments


Back to top button