International

നിരവധി തവണ പീഡനത്തിനിരയായി; 24 കാരിയെ പീഡിപ്പിച്ചവരില്‍ പുരോഹിതരും പോലീസുകാരും

കര്‍ല ജാന്‍സിന്റോ എന്ന 24 കാരിയുടെ ജീവിത കഥ ആരെയും ഞെട്ടിപ്പിക്കും. നിരവധി തവണ പീഡനത്തിനിരയായ ഈ മെക്‌സിക്കോക്കാരി പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. പന്ത്രണ്ടാം വയസ്സിലാണ് ആദ്യ പീഡനം ഈ പെണ്‍കുട്ടി ഏറ്റുവാങ്ങുന്നത്. ഈ കാലത്തിനിടെ 43000 തവണ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് യുവതി വെളിപ്പെടുത്തുന്നത്.

ഒരു ദിവസം നിരവധി തവണ ബലാത്സംഗത്തിനിരയായിട്ടുണ്ട്. എന്നാല്‍, ഈ യുവതി തളര്‍ന്നില്ല. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ തുടങ്ങി. മനുഷ്യക്കടത്തുകാരുടെ കൈകളിലെ ഇരയായിത്തീര്‍ന്നാണ് യുവതിയുടെ ജീവിതം നരകസമാനമായിത്തീര്‍ന്നത്. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കര്‍ലയെ ആദ്യം ഒരു മനുഷ്യക്കടത്തുകാരനാണ് ചതിക്കുന്നത്. മെക്സിക്കോയിലെ വലിയ നഗരങ്ങളിലൊന്നായ ഗ്വാന്‍ഡാലജറയിലേക്ക് പെണ്‍കുട്ടിയെ കൊണ്ടു പോവുകയും ലൈംഗികതൊഴിലാളിയായി പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു.

തുടര്‍ന്ന് ദീര്‍ഘകാലത്തെ നരകയാതനയ്ക്കുശേഷം 2008ല്‍ മെക്സിക്കോ സിറ്റിയില്‍ നടന്ന ആന്റി-ട്രാഫ്ലിക്കിങ് ഓപ്പറേഷനിലൂടെ കര്‍ല മോചിപ്പിക്കപ്പെടുകയായിരുന്നു. വൈകാരികവും ശാരീരികവുമായ മുറിവുകളില്‍ നിന്നും മോചനം നേടാന്‍ ദീര്‍ഘകാലം വേണ്ടിവന്നു എന്ന് കര്‍ല പറയുന്നു. ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുകയാണിവര്‍.

ലൈംഗിക അടിമകളായി ജീവിക്കുന്നവര്‍ക്ക് സഹായവും ഉപദേശവും നല്‍കുകയാണ് പ്രധാന ജോലി. ഈ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വത്തിക്കാനില്‍ ചെന്ന് അവര്‍ അടുത്തിടെ പോപ്പ് ഫ്രാന്‍സിസിനെ കണ്ടിരുന്നു. പ്രതിവര്‍ഷം 20,000ത്തോളം സ്ത്രീകള്‍ ഇത്തരം ചതിക്കുഴിയില്‍പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലൈംഗിക അടിമയായി കഴിഞ്ഞിരുന്ന സമയത്ത് കര്‍ല ഒരുപാട് വേദനകള്‍ സഹിച്ചു. തന്നെ വടി കൊണ്ടും കമ്പികള്‍ കൊണ്ടും ചങ്ങലകള്‍ കൊണ്ടും അടിക്കുമായിരുന്നുവെന്ന് കര്‍ല പറയുന്നു. താന്‍ കരയുമ്പോള്‍ അവര്‍ ആഹ്ലാദത്തോടെ പൊട്ടിച്ചിരിക്കാറുണ്ടെന്നും കര്‍ല പറഞ്ഞു. തന്നെ പീഡിപ്പിച്ചവരില്‍ യൂണിഫോമിട്ട പൊലീസ് ഓഫീസര്‍മാര്‍, പുരോഹിതര്‍, ന്യായാധിപന്മാര്‍, പാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ വരെയുണ്ടായിരുന്നുവെന്ന് കര്‍ല വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button