NewsIndia

‘മോദി, മോദി’ എന്ന് മന്ത്രം ജപിക്കാന്‍ കെജ്‌രിവാള്‍ തയ്യാര്‍; പക്ഷേ ഒരു കാര്യം നടക്കണം

ഡൽഹി:നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്ഘടനയെ താറുമാറാക്കുമെന്നും നിരോധനം പിന്‍വലിക്കാന്‍ മോദി തയ്യാറാവണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

ഈ നടപടികൊണ്ട് രാജ്യത്തെ കള്ളപ്പണം ഇല്ലാതായാല്‍ ‘മോദി, മോദി’ എന്ന് മന്ത്രം ജപിക്കാന്‍ താന്‍ തയ്യാറാണ്. നിത്യവും പല തവണ വസ്ത്രം മാറുന്നയാളാണ് പ്രധാനമന്ത്രി മോദി. അത്തരത്തിലൊരാളാണ് ഇപ്പോള്‍ നോട്ട് നിരോധനം മൂലമുള്ള ത്യാഗങ്ങള്‍ സഹിക്കാന്‍ ജനങ്ങള്‍ക്ക് ധര്‍മ്മോപദേശം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ തങ്ങളും അഴിമതി വിരുദ്ധ സമരങ്ങല്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പല നിലപാടുകളിലും എതിരഭിപ്രായങ്ങളുണ്ടെങ്കിലും സ്വച്ഛ് ഭാരത്, യോഗ ദിനാചരണം, മിന്നാക്രമണം തുടങ്ങിയവ പോലെ അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കും. എന്നാല്‍ നോട്ട് അസാധുവാക്കല്‍ പോലെ അദ്ദേഹം ചെയ്യുന്ന തെറ്റായ നടപടികളെ എതിര്‍ക്കുകയും ചെയ്യും. അതല്ല തന്റെ വാദങ്ങള്‍ക്ക് അപ്പുറം നോട്ട് നിരധനം അഴിമതി ഇല്ലാതാക്കാന്‍ സഹായിക്കുമെങ്കില്‍ താനും മോദി മോദി എന്ന മന്ത്രിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 50 ദിവസത്തെ സമയമാണ് മോദി ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാം ശരിയാകാൻ ആറ് മാസത്തോളം വേണ്ടിവരുമെന്നാണ് ധനകാര്യമന്ത്രി പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സംബന്ധിച്ച് ഇരുവര്‍ക്കും കൃത്യമായ ധാരണയില്ലെന്നതാണ് സത്യമെന്നും അദ്ദേഹം ആരോപിച്ചു. കറന്‍സി രഹിത ഇടപാടുകളാണ് മോദി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഭിക്ഷക്കാരന്‍ പോലും സൈ്വപ്പിംഗ് മെഷീന്‍ ഉപയോഗിച്ച് പണം വാങ്ങുന്ന ചിത്രം വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നതു കണ്ടു. അങ്ങനെയെങ്കില്‍ സംഭാവനകള്‍ നേരിട്ട് പണമായി വാങ്ങാന്‍ ബിജെപിയും തയ്യാറാകരുതെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button