Technology

ചിത്രങ്ങൾക്ക് പിന്നാലെ പുതിയ നോക്കിയ സ്മാര്‍ട്ട്ഫോണുകളുടെ വിലയും പുറത്ത്

നോക്കിയ സ്‍മാർട്ട്ഫോണുകളുടെ ചിത്രങ്ങൾ ചോർന്നതിന് പിന്നാലെ ഫോണുകളുടെ വിലയും പുറത്തായി. നോക്കിയയില്‍ നിന്നുള്ള നോക്കിയ D1C സ്മാര്‍ട്ട്‌ഫോണുകളുടെ വില ആരംഭിക്കുന്നത് 10000 രൂപയില്‍ നിന്നാണെന്ന് nokiapoweruser.com എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ട വിവരം. നോക്കിയ D1C യുടെ രണ്ട് വേര്‍ഷനുകൾ 2017 ൽ എത്തുമെന്നാണ് വിവരം. 2 ജിബി റാമോട് കൂടിയ വേര്‍ഷന് 9999 രൂപയും, 3 ജിബി റാമോട് കൂടിയ വേര്‍ഷന് 12999 രൂപയുമാണ് വില .

ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസർ, അഡ്രീനോ 505 ജിപിയു ഗ്രാഫിക്‌സ്, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഇവയാണ് D1C സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകളെന്നാണ് വിവരം. ആന്‍ഡ്രോയില്‍ നിന്നുള്ള ഏറ്റവും പുതിയ പതിപ്പായ ന്യൂഗട്ടില്‍ അധിഷ്ടിതമാണ് നോക്കിയ D1C.13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button