KeralaNews

കെ.എസ്.ആര്‍.ടി.സി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ, ശമ്പളമില്ലാതെ ജീവനക്കാർ വലയുന്നു

 

തിരുവനന്തപുരം: ശമ്പളവും പെൻഷനുമില്ലാതെ കെ എസ ആർ ടി സി ജീവനക്കാർ വലയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ കോർപ്പറേഷൻ നേരിടുന്നത്. വരുമാനത്തേക്കാൾ കൂടുതൽ ചിലവാണ് ഇപ്പോൾ കെ എസ് ആർ ടി സിക്കുള്ളത്.എന്നാൽ സർക്കാർ കോർപ്പറേഷനെ രക്ഷിക്കാനുള്ള പദ്ധതികൾ ഒന്നും നടപ്പാക്കിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം.

ശമ്പളം കിട്ടാൻ 13 ദിവസം വൈകിയെങ്കിലും ഇതുവരെ തൊഴിലാളികൾ പണിമുടക്കിയിട്ടില്ല.കോർപ്പറേഷൻ പ്രതിസന്ധി ഇപ്പോൾ ജീവനക്കാരുടെ കുടുംബങ്ങളെയും ബാധിച്ചിരിക്കുകയാണ്. കുട്ടികളുടെ ഫീസ് മുതൽ വീട്ടിലെ ചിലവുകൾ വരെ ശമ്പളത്തെ ആശ്രയിച്ചു നടത്തിയിരുന്നവർ ഇപ്പോൾ കടക്കെണിയിൽ ആണ്. പെൻഷൻ കിട്ടാത്തവരുടെ കാര്യം അതിലും പരിതാപകരമാണ്. മരുന്ന് വാങ്ങാന്‍ പോലും കാശില്ല.

പെന്‍ഷന്‍ കാശില്ലെങ്കില്‍ മക്കളുടെ സ്നേഹം പോലും കുറയുമെന്നാണ് വൃദ്ധരായ പെന്‍ഷന്‍കാര്‍ പറയുന്നത്.കാനറാ ബാങ്കില്‍ നിന്നും നൂറു കോടി രൂപ വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സി മുന്നോട്ടു പോകുന്നത്.വായ്പ കിട്ടിയാല്‍ അടുത്ത നിമിഷം പെന്‍ഷനും ശമ്പളവും വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button