NewsInternational

മൃഗങ്ങളെ ചൂഷണം ചെയ്താല്‍ കടുത്ത ശിക്ഷ : വീഡിയോ ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും

ജിദ്ദ: മൃഗങ്ങളെ ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി വന്യജീവി വകുപ്പ്. മൃഗങ്ങളെ ഉപദ്രവിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് തായിഫിലെ പ്രിന്‍സ് അല്‍ ഫൈസല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഇത്തരക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 40,000 സൗദി റിയാലാണ് കുറ്റക്കാരണെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് ഈടാക്കുക.

മതപരവും സദാചാര മൂല്യങ്ങളുമില്ലാത്തവരാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റര്‍, സ്‌നാപ്പ് ചാറ്റ്, വാട്‌സ്ആപ്പ് എന്നിവയില്‍ ഷെയര്‍ ചെയ്യുകയെന്നും അഹമ്മദ് അല്‍ ബൗഖ് പറഞ്ഞു.
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് മറ്റ് ജിസിസി രാജ്യങ്ങളിലുള്ള നിയന്ത്രണം ജിദ്ദയിലും ബാധകമാണ്. സൗദിയിലുള്ള പ്രവാസികള്‍ വന്യമൃഗങ്ങള്‍, പട്ടികള്‍, പൂച്ചകള്‍, കോഴികള്‍, പശുക്കള്‍, ഒട്ടകങ്ങള്‍ എന്നിവയോട് കരുണ കാണിയ്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും കര്‍ശന നിയന്ത്രണങ്ങളുള്ള സൗദിയില്‍ മൃഗങ്ങള്‍ക്കുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി അനിമല്‍ റെസ്‌ക്യൂ ഗ്രൂപ്പുകളും സജീവമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അടുത്ത കാലത്തായി ഇത്തരം വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇവരും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button